ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് എന്തുകൊണ്ട് അതീവ അപകടകരമാകുന്നു?; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചോ വാഹനം ഓടിക്കുന്നത് ഡ്രൈവറെ മാത്രമല്ല, നിരത്തിലൂടെ പോകുന്ന നിരപരാധികളായ മറ്റ് മനുഷ്യരെയും കൂടിയാണ് അപകടത്തിലേക്ക് തള്ളിയിടുന്നതെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ‘ഞാന്‍ സുരക്ഷിതനാണ്’ എന്ന ഡ്രൈവറുടെ തെറ്റായ ആത്മവിശ്വാസം പല കുടുംബങ്ങളുടെയും വെളിച്ചം കെടുത്താന്‍ കാരണമായേക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

എന്തുകൊണ്ട് ലഹരി ഉപയോഗിച്ചുകൊണുള്ള ഡ്രൈവിങ് അതീവ അപകടകരമാകുന്നു?

1.ലഹരി തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നു. പെട്ടെന്ന് ഒരു തീരുമാനം എടുക്കാനുള്ള കഴിവും റോഡിലെ സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള കഴിവും നഷ്ടപ്പെടുന്നു.

2. വാഹനത്തിന്റെ വേഗത കണക്കാക്കാനും മുന്‍പിലെ വാഹനങ്ങളുമായുള്ള അകലം പാലിക്കാനും കഴിയാതെ വരുന്നു.

3 രാത്രികാലങ്ങളില്‍ എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് വെളിച്ചത്തില്‍ കണ്ണഞ്ചിപ്പോകാനും കാഴ്ച മങ്ങാനും സാധ്യതയേറുന്നു.

4. ലഹരി ഉപയോഗം പെട്ടെന്ന് ക്ഷീണവും ഉറക്കച്ചടവും ഉണ്ടാക്കുന്നു, ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാന്‍ ഇടയാക്കും.

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് (Motor Vehicles Act) {പകാരം ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് അതീവ ഗൗരവമുള്ള കുറ്റമാണ്:

കോടതി നടപടികളിലൂടെ ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് താത്ക്കാലികമായോ സ്ഥിരമായോ റദ്ദ് ചെയ്യപ്പെടും.

ലഹരിയിലുള്ള ഡ്രൈവിംഗ് മൂലം ആര്‍ക്കെങ്കിലും പരിക്കോ മരണമോ സംഭവിച്ചാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഗുരുതരമായ കേസുകള്‍ ചുമത്തപ്പെടും വര്‍ഷങ്ങളോളം നീളുന്ന നിയമക്കുരുക്കുകളും കനത്ത ശിക്ഷയും ആയിരിക്കും കാത്തിരിക്കുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908