സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ സമയപരിധി; അറിയാം സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള ദിവസ പരിധി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരീക്ഷാഭവന്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം എന്നിവിടങ്ങളില്‍ നിന്നും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതുള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് ഇനി കൃത്യമായ സമയപരിധി. ഇവ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ചുമതലപ്പെട്ടവരും അപ്പീല്‍ അധികാരികളും ആരാണെന്നും കൂടി വ്യക്തമാക്കിയാണ് വിജ്ഞാപനം.

ഉപരിപഠനത്തിനായും ജോലിക്കായും പരീക്ഷാര്‍ഥികളുടെ മാര്‍ക്ക് വിവരത്തിന് പരീക്ഷാഭവനില്‍ അപേക്ഷിച്ചാല്‍ ഇനി അഞ്ച് ദിവസത്തിനുള്ളില്‍ നല്‍കണം. മറ്റ് സംസ്ഥാനങ്ങളില്‍ തുടര്‍പഠനത്തിന് പത്താം ക്ലാസ് യോഗ്യത സര്‍ട്ടിഫിക്കറ്റ് പതിനഞ്ച് ദിവസത്തിനുള്ളിലും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനുള്ളിലും ലഭിക്കും. യോഗ്യത സര്‍ട്ടിഫിക്കറ്റിലെ ജനനതീയതി പരീക്ഷാഭവന്‍ വഴി തിരുത്തുന്നതിനും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും മുപ്പത് ദിവസവും മറ്റ് തിരുത്തലുകള്‍ക്ക് 60 ദിവസവുമാണ് സമയപരിധി. യോഗ്യത സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ 2001ന് മുന്‍പ് ഉള്ളതാണെങ്കില്‍ 60 ദിവസത്തിനുള്ളിലും അതിനുശേഷമുള്ളതാണെങ്കില്‍ 30 ദിവസത്തിനുള്ളിലും ഡ്യൂപ്ലിക്കേറ്റ് നല്‍കണം.

മറ്റ് സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള ദിവസ പരിധി

പൊതുവിദ്യാഭ്യസ ഡയറക്ടറേറ്റ്: തുല്യത സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും പ്രവേശനം റദ്ദാക്കാനും 14 ദിവസം

ഹയര്‍സെക്കന്‍ഡറി വിഭാഗം: ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റും 21 ദിവസം

എലിജിബിലിറ്റി, പാസ് സര്‍ട്ടിഫിക്കറ്റുകള്‍-14 ദിവസം

സ്‌കുളില്‍ നിന്നു ടിസി പകര്‍പ്പ്, സ്വഭാവസ സര്‍ട്ടിഫിക്കറ്റ്, പുനഃപ്രവേശനം, പരീക്ഷാവിഭാഗത്തില്‍ നിന്ന് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ – ഒരുദിവസം.

പരീക്ഷാവിഭാഗത്തില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് പതിനാല് ദിവസവും സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്താന്‍ ഏഴ്ദിവസവും ആണ്.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908