ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍, ആദ്യാക്ഷരം കുറിക്കാൻ തിരക്ക്

കൊച്ചി: വിജയദശമി ദിനത്തില്‍ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കാല്‍വെച്ച് കുരുന്നുകള്‍. പൂജവെയ്പ്പിനു ശേഷം ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും ആത്മീയ-സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

മലപ്പുറം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പുലര്‍ച്ചെ അഞ്ചോടെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി. പ്രമുഖ സാഹിത്യകാരന്മാരും പാരമ്പര്യ എഴുത്താശാന്മാരും രണ്ട് മണ്ഡപങ്ങളിലായി കുരുന്നുകളെ അക്ഷരലോകത്തേക്ക് ആനയിക്കുന്നു. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, പറവൂര്‍ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭത്തിനായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രം, പൂജപ്പുര സരസ്വതി ക്ഷേത്രം, ആറ്റുകാല്‍ ദേവി ക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രമുഖ ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദക്ഷിണമൂകാംബികയായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3.30ന് നടതുറന്ന് പൂജയെടുപ്പിനു ശേഷമാണ് വിദ്യാരംഭം തുടങ്ങിയത്. 40 ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ വൈകിട്ട് നാല് മണി വരെ എഴുത്തിനിരുത്ത് തുടരും. ഒപ്പം സംഗീതാര്‍ച്ചനയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ക്ഷേത്രമുറ്റത്ത് അരങ്ങേറുന്നുണ്ട്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മണിയോടെ വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിലും പരിസരത്തുമായാണ് ചടങ്ങുകള്‍ നടക്കുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഭക്തരാണ്, പ്രത്യേകിച്ച് മലയാളികള്‍, കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാനും കലാപരിപാടികളില്‍ അരങ്ങേറ്റം കുറിക്കാനുമായി കൊല്ലൂരിലെത്തിയത്. വൈകിട്ട് നടക്കുന്ന വിജയോത്സവത്തോടെ കൊല്ലൂരിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമാകും.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908