ലോകത്തിന് അഭിമാനമായി കേരളം; എഴുപതിന്റെ നിറവില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’

തിരുവനന്തപുരം: ഭാഷാ അടിസ്ഥാനത്തില്‍ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് 70 വര്‍ഷം. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളില്‍ നാം രാജ്യത്തിന് തന്നെ മാതൃകയാണ്. സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്ന് കേരളം എന്ന് മാറ്റിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനം കൂടിയാണ് ഇത്തവണത്തേത്.

1956 നവംബര്‍ 1ന് ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനപ്രകാരം മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകരിച്ചു. പിന്നീടുണ്ടായത് ചരിത്രം. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകള്‍. ഭൂപരിഷ്‌കരണ ബില്‍, വിദ്യാഭ്യാസ ബില്‍, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയ ആസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍, തുടങ്ങി നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു.

സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷിക ആഘോഷ നിറവില്‍ തലസ്ഥാനത്ത് മാതൃഭാഷാ സ്‌നേഹവും ജനാധിപത്യ ഓര്‍മ്മകളും സംഗമിക്കുന്ന വിപുലമായ പരിപാടികള്‍ക്ക് തുടക്കമാകും. രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തില്‍ വച്ച് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, മുന്‍ സെക്രട്ടറിമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച മുന്‍ നിയമസഭാംഗം എം.ജെ. ജേക്കബിനെയും വിശിഷ്ടമായി ആദരിക്കും.

നിയമസഭാ ലൈബ്രറി റഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന എട്ടുദിവസം നീണ്ടുനില്‍ക്കുന്ന പുസ്തക പ്രദര്‍ശനവും രാവിലെ 9:15-ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മധുരം പകര്‍ന്ന് 2026ലേക്കുള്ള മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാര പ്രഖ്യാപനവും ഇന്ന് നടക്കും.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908