ലേണേഴ്സ് പരീക്ഷയില്‍ വേണം 75% മാര്‍ക്ക്; വിവരങ്ങള്‍ തിരുത്തല്‍ ഉള്‍പ്പടെ സേവനങ്ങള്‍ സൗജന്യം; ഡ്രൈവിങ് ലൈസന്‍സന്‍സിന് പുതിയ മാനദണ്ഡങ്ങള്‍

ന്യൂഡല്‍ഹി: ലേണേഴ്്‌സ് പരീക്ഷ ജയിക്കാന്‍ വേണ്ട 60 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്താനും ലൈസന്‍സിലെ പേരുവിവരങ്ങള്‍ മാറ്റുന്നതിനുള്ള ഫീസുകള്‍ ഒഴിവാക്കുന്നതടക്കം ഡ്രൈവിങ് ലൈസന്‍സിനുള്ള ചട്ടങ്ങളില്‍ സമഗ്രമാറ്റങ്ങള്‍ നിര്‍ദേശിച്ച് മോട്ടോര്‍ വാഹന ചട്ടഭേദഗതിയുടെ കരട് പുറത്തിറക്കി. അപേക്ഷ നല്‍കി പതിനഞ്ചുദിവസത്തിനകം റോഡ് സുരക്ഷ സംബന്ധിച്ച ക്ലാസില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

അപേക്ഷകരുടെ ആരോഗ്യവിവരങ്ങളും അപേക്ഷയുടെ ഭാഗമാക്കും. അപസ്മാരമുണ്ടോ, അതിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളും ചോദ്യാവലിയില്‍ ഉണ്ടാകും. അതേ എന്നാണ് ഉത്തരമെങ്കില്‍ ലൈസന്‍സ് ലഭിക്കില്ല. കാഴ്ചക്കുറവ്, രാത്രിക്കാഴ്ച കുറവ്, കൈകാലുകളുടെ പ്രവര്‍ത്തനപരിമിതി തുടങ്ങിയവയും വെളിപ്പെടുത്തണം. മരുന്നുകളോട് അലര്‍ജിയുണ്ടോ, ശരീരത്തില്‍ ഇംപ്ലാന്റുകളുണ്ടോ എന്നീ വിവരങ്ങളും തേടും. ഇതില്‍ ചില വിവരങ്ങള്‍ റോഡ് അപകടങ്ങള്‍ സംഭവിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നാലേ ഉപയോഗിക്കാവൂ എന്നും കരടിലുണ്ട്.

രക്തഗ്രുപ്പ്, അവയവദാന സന്നദ്ധത, അടിയന്തരമായി ബന്ധപ്പെടേണ്ട വ്യക്തിയുടെ പേര്, ഫോണ്‍ നമ്പര്‍, എന്നിവയും ലൈസന്‍സില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. സ്മാര്‍ട്ട് കാര്‍ഡിന് പകരം പിവിസി ലാമിനേറ്റഡ് കാര്‍ഡിലേക്ക് ലൈസന്‍സ് മാറും. ക്യൂ ആര്‍ കോഡിലൂടെ വിവരങ്ങള്‍ പരിശോധിക്കാം.

പേര്, വിലാസം, മറ്റുവിവരങ്ങള്‍ എന്നിവ തിരുത്താനുള്ള നടപടികള്‍ ലളിതമാക്കും. വിലാസം മാറ്റാനുള്ള അപേക്ഷ മുപ്പത് ദിവസത്തിനകം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്്തില്ലെങ്കില്‍ അംഗീകരിച്ചതായി കണക്കാക്കും. മറ്റിവിവരങ്ങളിലെ മാറ്റത്തിനുള്ള അപേക്ഷയില്‍ പതിനഞ്ചുദിവസത്തിനകം തീരുമാനമെടുക്കണം. നിരസിച്ചാല്‍ കാരണം വ്യക്തമാക്കുകയും വേണം. വിവരങ്ങള്‍ തിരുത്തല്‍, വിലാസമാറ്റം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, പുതുക്കല്‍ തുടങ്ങിയവയ്ക്ക് ഫീസ് ഒഴിവാക്കാനും ശുപാര്‍ശയുണ്ട്.

വിലാസം തെളിയിക്കുന്നതിന് ആധാര്‍ കാര്‍ഡ്, വോട്ട് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഇ റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയില്‍ രേഖകള്‍, പെന്‍ഷന്‍ രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും മതിയാകും. മൂന്നുമാസം വരെ പഴക്കമുള്ള വൈദ്യുതി ബില്ലും ഗാര്‍ഹിക പാചകവാതക ബില്ലും സ്വീകരിക്കും.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908