ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ഒരുകിലോമീറ്റര്‍ ഓടിച്ചിട്ട് പിടിച്ച് പെണ്‍കുട്ടി; പൊലീസിന് കൈമാറി

തൊടുപുഴ: നഗരത്തില്‍ രാത്രിയില്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ മദ്യലഹരിയില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ ഒരുകിലോമീറ്ററോളം പിന്തുടര്‍ന്ന് പിടിച്ച് പെണ്‍കുട്ടി. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ച യുവാവിന്റെ പേരില്‍ കട്ടപ്പന പൊലീസ് കേസ് എടുത്തു. കട്ടപ്പന മാര്‍ക്കറ്റില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

സൈന്യത്തില്‍ ചേരുന്നതിന് മുന്നോടിയായിയുള്ള ആര്‍മി പ്രീട്രെയിനിങ് കോഴ്‌സില്‍ പരിശീലനം നേടിവരുന്ന കട്ടപ്പന കുന്തളംപാറ സ്വദേശിനിയായ പതിനേഴുകാരിയാണ് വീണ സജിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

മാതാപിതാക്കള്‍ക്കൊപ്പം കട്ടപ്പനനഗരത്തില്‍ എത്തിയതായിരുന്നു വീണ. മാര്‍ക്കറ്റ് ജങ്ഷനില്‍ നടന്നുവരുന്ന വഴിക്ക് കൊച്ചി സ്വദേശി ജാക്‌സണ്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ വീണയുടെ മാതാപിതാക്കള്‍ ഉണ്ടെന്ന് മനസിലാക്കിയ പ്രതി ഉടന്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് ഓടിമറയാന്‍ ശ്രമിച്ചു. വീഴ്ചയില്‍ കാല്‍മുട്ടിന് പരിക്കേറ്റെങ്കിലും, വീണ അത്മസംയമനം കൈവിടാതെ ആക്രമിയുടെ പിന്നാലെ ഓടി. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തുവരെ ഇയാളെ ഓടിച്ചു. സ്റ്റാന്‍ഡിലെ വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സഹായത്തോടെ ആക്രമിയെ പിടിച്ചുനിര്‍ത്തി. തുടര്‍ന്ന് കട്ടപ്പന പൊലീസിന് കൈമാറി.

രക്ഷപ്പെടാന്‍വേണ്ടി അതിഥിത്തൊഴിലാളിയായി പ്രതി അഭിനയിച്ചെങ്കിലും ഇയാള്‍ എറണാകുളം സ്വദേശിയാണെന്ന് പൊലീസ് കണ്ടത്തെി. മദ്യപിച്ചെത്തിയ ഇയാള്‍ രാവിലെ മുതല്‍ കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായും പൊലീസില്‍ പറയുന്നു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908