
പാലാ: വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാളിനോടനുബന്ധിച്ച് പാലായിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ സഭകളുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കഴിയുന്ന 550-ലധികം വയോജനങ്ങളും 600-ലധികം കുട്ടികളും ഒത്തുചേരുന്നതാണ് ഈ സംഗമം.
രാവിലെ 9.00-ന് കൊന്ത നമസ്കാരത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് 10.00-ന് പി.എസ്.ഡബ്ല്യു.എസ് (PSWS) ഡയറക്ടർ റവ. ഫാ. ജോസഫ് വാട്ടപ്പള്ളിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
11.00-ന് നടക്കുന്ന പൊതുസമ്മേളനം പൂഞ്ഞാർ എം.എൽ.എ ശ്രീ. സെബാസ്റ്റ്യൻ എം.ജെ. ഉദ്ഘാടനം ചെയ്യും. ളാലം പഴയപള്ളി വികാരി റവ. ഫാ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. ഗേൾസ് ടൗൺ കൊഴുവനാൽ അവതരിപ്പിക്കുന്ന ഈശ്വരപ്രാർത്ഥനയോടെ ആരംഭിക്കുന്ന യോഗത്തിൽ സി.സി. വൈസ് പ്രസിഡന്റ് ബ്ര. തങ്കച്ചൻ കാപ്പൻ സ്വാഗതം ആശംസിക്കും.
പാലാ രൂപത വികാരി ജനറാൾ റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹപ്രഭാഷണവും സി.സി. പ്രസിഡന്റ് ബ്ര. ഫെഡറിക് ഓസ്സാനാം മുഖ്യപ്രഭാഷണവും നടത്തും. ചടങ്ങിൽ ആദരിക്കലും നടക്കും. പാലാ രൂപത കെയർ ഹോംസ് ഡയറക്ടർ റവ. ഫാ. ജോർജ്ജ് NCP, സി.സി. സെക്രട്ടറി ബ്ര. ഷാജി സിറിയക്, പ്രൊവിൻഷ്യൽ കൗൺസിലർ സി. ജോസ്മിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. പാലാ ഏരിയ കൗൺസിൽ പ്രസിഡന്റ് ബ്ര. ജിജു ജോൺ കൃതജ്ഞത രേഖപ്പെടുത്തും.
ഉച്ചയ്ക്ക് 12.30-ന് സ്നേഹവിരുന്നും തുടർന്ന് 1.15 മുതൽ 3.30 വരെ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
വൈകിട്ട് 3.30-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഏരിയ കൗൺസിൽ സെക്രട്ടറി ബ്ര. ജോയി കൊല്ലിയിൽ സ്വാഗതം പറയും. മരിയസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫ് സമ്മാനദാനം നിർവഹിക്കും. ഏരിയ കൗൺസിൽ അംഗം ബ്ര. ജോഷി വട്ടക്കുന്നേൽ കൃതജ്ഞത പറയും. തുടർന്ന് ചായസൽക്കാരത്തോടെ സംഗമം സമാപിക്കും.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

