
പാലാ :അന്ത്യാളം :ക്രിസ്തു ചുങ്കക്കാരൻ മത്തായിയെ തന്റെ ശിഷ്യനാക്കിയത് ആരും വെറുക്കപ്പെടേണ്ടവരല്ലെന്ന് ലോകത്തിന് സാക്ഷ്യപ്പെടുത്തുവാനാണെന്ന് പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ അഭിപ്രായപ്പെട്ടു.അന്ത്യാളം മത്തായി ശ്ലീഹ പള്ളിയിലെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന് തിരുന്നാൾ കുർബാനയിൽ വചനം പങ്ക് വയ്ക്കുകയായിരുന്നു ജേക്കബ്ബ് മുരിക്കൻ .
വൈകിട്ട് മൂന്നിന് നടന്ന കുട്ടികളുടെ എഴുത്തിനിരുത്തിൽ നൂറു കണക്കിന് കുട്ടികൾ അരിയിൽ മത്തായി ശ്ലീഹ എന്നെഴുതി ആദ്യക്ഷത്രം കുറിച്ചു.തുടർന്ന് നടന്ന മത്തായി സംഗമത്തിനും ജനത്തിരക്കായിരുന്നു .
വൈകിട്ട് ആഘോഷമായ തിരുന്നാൾ പ്രദക്ഷിണവും . തുടർന്ന് കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേളയും നടന്നു . തിരുക്കർമ്മങ്ങളിൽ നൂറുകണക്കിന് വിശ്വാസികൾ ഭക്തിപൂർവ്വം പങ്കെടുത്തു .
ഫാ. ജോസഫ് ചെറുകരകുന്നേൽ(വികാരി)ലിന്റ്റൻ ജോസഫ് വെളുത്തേടത്തുകാട്ടിൽ വി.എ. അഗസ്റ്റ്യൻ വെള്ളിമുഴയിൽ; അലക്‌സി തെങ്ങുംപള്ളിക്കുന്നേൽ എന്നിവരാണ് ഇപ്രാവശ്യത്തെ കൈക്കാരന്മാർ.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

