
രാമപുരം : യുണൈററഡ് മർച്ചൻറ്സ് ചേമ്പർ രാമപുരത്തിൻ്റെ നേതൃത്വത്തിൽ രാമപുരത്തെ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് രാമപുരത്തിന്റെ ഓണാഘോഷം അരങ്ങ്’ 2K26 ൻ്റെ ഭാഗമായി അരങ്ങിൻ്റെ വിളംബര ഉദ്ഘാടനം നടത്തി. രാവിലെ 11 മണിക്ക് രാമപുരം ആർ.വി.എം. സ്‌കൂളിൽ സ്‌ഥിതി ചെയ്യുന്ന രാമപുരത്ത് വാര്യർ സ്‌മൃതി മണ്ഡപത്തിൽ വച്ച് നടന്ന ചടങ്ങ് ലളിതാംബിക അന്തർജ്ജനത്തിൻ്റെ മകൻ രാജേന്ദ്രൻ ഐ.പി.എസ്. (റിട്ട) ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർമാരായ സി.ററി. രാജൻ, ലിസി ബേബി മുളയിങ്കൽ, സ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി. രേഖാ ഉണ്ണികൃഷ്‌ണൻ, സ്‌കൂൾ മാനേജർ രാജഗോപാൽ എസ്., അരങ്ങ് ചെയർമാൻ ബിനോയി ഊടുപുഴ, വി.എ. ജോസ് ഉഴുന്നാലിൽ, ഷാജി ആററുപുറത്ത്, കേണൽ കെ.എൻ.വി. ആചാരി, കുര്യാക്കോസ് മാണിവേലിൽ, മനോജ് പണിക്കർ, പി.കെ. വ്യാസൻ, ജയ്സൺ മേച്ചേരിൽ, ജോമോൻ പുളിക്കപ്പടവിൽ, മനോജ് ചീങ്കല്ലേൽ, റോബി ഊടുപുഴ, വിജയൻ വീനസ് എന്നിവർ പങ്കെടുത്തു. തദവസരത്തിൽ ആർ.വി.എം. സ്‌കൂളിലെ കുട്ടികളുടെ വഞ്ചിപ്പാട്ടും ചടങ്ങിന് കൊഴുപ്പേകി. അരങ്ങ് ഭാരവാഹികൾ, സ്‌കൂൾ അദ്ധ്യാപകർ, സ്‌കൂളിലെ കുട്ടികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

