
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. കാക്കൂര്‍ ചാലങ്ങോട്ട് മനയില്‍ ബിജുവിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. വടകര സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ മാനാഞ്ചിറയ്ക്കു സമീപത്തുവച്ചായിരുന്നു ലൈംഗികാതിക്രമം ഉണ്ടായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
യാത്രയ്ക്കിടെ ബിജു യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് യുവതി ബസില്‍ ബഹളം വച്ചു. പിന്നാലെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് വാഹനം നേരെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് എസ്‌ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

