
പാലാ :നന്ദന തീർത്ത പ്രസിദ്ധിയുടെ നന്ദനാരമത്തിലേക്ക് ജന നായകൻ ജോസ് കെ മാണി എത്തിയപ്പോൾ നന്ദനയ്ക്കും ,അനുജത്തി അർച്ചനയ്ക്കും വളരെ സന്തോഷമായി .പാണികൾ കൂപ്പി ഇരുവരും ചേർന്ന് ജോസ് കെ മാണിയെ വീട്ടിലേക്ക് സ്വീകരിച്ചു .
ജോസ് കെ മാണി നന്ദനയെ ഷാൾ അണിയിച്ച് സ്വീകരിച്ചപ്പോൾ അടുത്ത് നിന്ന അനുജത്തി അർച്ചനയോടായി ജോസ് കെ മാണി പറഞ്ഞു അടുത്ത വർഷം ഒന്നും കൂടെ ഞാൻ വരും കേട്ടോ നല്ലോണം പഠിച്ചോണം. കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാറും സന്നിഹിതനായിരുന്നു .
പ്രസിദ്ധ നാലമ്പലങ്ങളിൽ ഒന്നായ കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലൂടെ പ്രസിദ്ധമായ കൂടപ്പുലം എന്ന കൊച്ചു ഗ്രാമത്തിലെ കുഴിക്കപാറയിൽ വീട്ടിലേക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സുവോളജി ബിരുദ പരീക്ഷയിലെ മൂന്നാം റാങ്ക് കടന്നുവന്നപ്പോൾ വീടിനൊപ്പം നാടിനും നന്ദന പഠിച്ച പാലാ അൽഫോൻസാ കോളേജിനും അഭിമാനനിമിഷം.
തൊടുപുഴ കോപ്പറേറ്റീവ് കോളേജ് ഓഫ് ലോ അധ്യാപകനായ ഡോ. ശൈലേഷ് എസ് നായരുടെയും കുടക്കച്ചിറ ശ്രീ വിദ്യാധിരാജ സേവാ മിഷൻ സ്കൂൾ പ്രിൻസിപ്പൽ രമ്യ ശൈലേഷിൻ്റെയും മകളാണ് നന്ദന.ഇളയ സഹോദരി അർച്ചന എസ് നായർ എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തെ തുടർന്ന് ഉപരിപഠനത്തിനായി തയ്യാറെടുക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908
