
തിരുവനന്തപുരം: ഇന്ദിരാഗാരന്റിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ ഇന്നുമുതല്‍ സൗജന്യയാത്ര. രാവിലെ 8.30ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പ്രിയദര്‍ശിനിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
രാവിലെ ഒന്‍പത് മണിക്ക് സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. പ്രത്യേക രേഖകളെ രജിസ്‌ട്രേഷനോ ആവശ്യമില്ലാതെ കണ്ടക്ടര്‍ നല്‍കുന്ന പൂജ്യം മൂല്യമുള്ള പ്രിയദര്‍ശിനി ടിക്കറ്റുമായി സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും യാത്ര ചെയ്യാം. 3125 ഓര്‍ഡിനറി ബസുകളിലാണ് സൗജ്യന്യ യാത്രക്ക് അനുമതിയുള്ളത്.
പദ്ധതിയുടെ സാമ്പത്തികച്ചെലവ് പൂര്‍ണമായി വഹിക്കുന്നത് സര്‍ക്കാരാണ്. കെഎസ്ആര്‍ടിസിയുടെ ധനപരമായ കരാര്‍ ബാധ്യതകളും ദൈനംദിന ഓപ്പറേഷനല്‍ ചെലവുകളും ഉറപ്പാക്കും വിധം സുഗമമായ കാഷ് ട്രാന്‍സ്ഫര്‍ – ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സംവിധാനം നടക്കുമെന്ന് മന്ത്രി പറഞ്ഞു. സൗജന്യയാത്ര ലഭ്യമായ ബസുകള്‍ തിരിച്ചറിയാന്‍ എല്ലാത്തരം ഓര്‍ഡിനറി സര്‍വീസ് ബസുകളിലും രണ്ട് ഡോറുകളുടെയും വലതുവശത്തും മുന്നില്‍ ഇടതുവശത്തും പ്രിയദര്‍ശിനി പദ്ധതി എന്നുരേഖപ്പെടുത്തും. യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് പൂജ്യം നിരക്കിലുള്ള ടിക്കറ്റ് നല്‍കും. കയറിയ സ്ഥലവും ഇറങ്ങേണ്ട സ്ഥലവും ടിക്കറ്റില്‍ രേഖപ്പെടുത്തണം.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908
