
തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു, ഇക്കുറി 99.07 ശതമാനമാണ് വിജയം. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഭരണ സ്‍തംഭനത്തിനും ഇടയിൽ വൈകിപ്പോയ കേരളത്തിലെ എസ്എസ്എൽസി പരീക്ഷാഫലം ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു. ഇത്തവണ മന്ത്രിയില്ലാതെയാണ് പ്രഖ്യാപനം. വൈകീട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം തുടങ്ങിയത്. പൊതുവിദ്യാഭ്യാസ ഡയറക്‌ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുന്നത്. റിസൾട്ട് കാത്തിരിക്കുന്നത് സംസ്ഥാനത്തെ 4.17 ലക്ഷം വിദ്യാർത്ഥികളാണ്. കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലം വെള്ളിയാഴ്‌ച തന്നെ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്. Kerala SSLC Results Live തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും പുതിയ സർക്കാരും വിദ്യാഭ്യാസമന്ത്രിയും ചുമതലയേൽക്കാത്തതിനെ തുടർന്നായിരുന്നു ഫലപ്രഖ്യാപനം സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തതും വൈകുമോ എന്ന ആശങ്കയും ഉയർന്നത്. ഫലം വൈകുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അധ്യാപക സംഘടനകൾ അടക്കം ഫലം പെട്ടെന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പട്ടിരുന്നു. ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ keralaresults.nic.in, results.kite.kerala.gov.in എന്നിവയാണ് ഫലങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രധാന വെബ്സൈറ്റുകൾ. sslcexam.kerala.gov.in, pareekshabhavan.kerala.gov.in, kbpe.kerala.gov.in, prd.kerala.gov.in എന്നിവ വഴിയും ഫലം ലഭ്യമാണ്. Saphalam ആപ്പ്, DigiLocker, സ്‌കൂൾ തിരിച്ചുള്ള ലോഗിൻ, എസ്എംഎസ് സേവനങ്ങൾ എന്നിവ ഉപയോഗിച്ചും ഫലങ്ങൾ പരിശോധിക്കാവുന്നതാണ്. ഫലം കാണുന്നതിനായി, വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് “SSLC Result 2026” ലിങ്കിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ശ്രദ്ധാപൂർവ്വം നൽകി സമർപ്പിക്കുക. സ്കോർകാർഡ് സ്ക്രീനിൽ ദൃശ്യമാകുമ്പോൾ അത് ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യാം. തിരക്ക് കാരണം വെബ്സൈറ്റുകൾക്ക് വേഗത കുറവാണെങ്കിൽ അൽപം കഴിഞ്ഞ് വീണ്ടും ശ്രമിക്കാം, അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കാം.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908
