ബഹുമാനപ്പെട്ട കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാർ എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തോലി തെക്കുംമുറി ഭാഗത്ത് വച്ച് നടത്തിയ പരിശോധനയിൽ 19 ആംബിളുകളും ഇരുപതോളം സിറിഞ്ചുകളും പിടിച്ചെടുത്തു. ഉപയോഗിച്ച സിറിഞ്ചുകൾ മാറിമാറി വീണ്ടും ഉപയോഗിക്കുമ്പോൾ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ പകരുന്നതായിയും പാലാ പ്രദേശത്ത് യുവാക്കളിൽ വ്യാപകമായി ഇത് കണ്ടുവരുന്നതയും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഇത് ഇവർ ഓൺലൈൻ ആയാണ് വാങ്ങിക്കുന്നത്. ഇപ്രകാരം നടത്തിയ പരിശോധനയിൽ തെക്കുമുറി ഭാഗത്തുള്ള മഴുവംഞ്ചേരിയിൽ വീട്ടിൽ തങ്കച്ചൻ മകൻ ധനേഷ് തങ്കച്ചൻ 24 വയസ്സ് എന്ന ആളെ കസ്റ്റഡിയിലെടുത്തു. ടിയാൻ മുൻപും എൻഡിപിഎസ് കേസുകളിൽ പ്രതി ആണ്. പാലാ എക്സൈസ് ഇൻസ്പെക്ടർ കെ ആർ രാംപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ രതീഷ് കുമാർ പി വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സിബി സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ധനുരാജ് പിസി എക്സൈസ് ഡ്രൈവർ മുഹമ്മദ് ഹാരിസ് എന്നിവർ പങ്കെടുത്തു.
🗞️_കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്_*