നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ

തിരുവനന്തപുരം: നെട്ടയം മലമുകളിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉയർന്ന വിമർശനങ്ങൾക്കിടെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. വട്ടിയൂർക്കാവ് എസ്‌എച്ച്ഒക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.

സിറ്റി പൊലീസ് കമ്മീഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും വാട്സാപ്പ് സന്ദേശം അയച്ച ശ്രീലേഖ, ആവശ്യമായ നടപടി ഉണ്ടായില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ഞായറാഴ്ച രാത്രിയിലാണ് നെട്ടയം മലമുകളിൽ സംഘർഷം ഉണ്ടായത്. അയൽവാസികളായ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വസ്തുതർക്കമാണ് പിന്നീട് രാഷ്ട്രീയ സ്വഭാവമുള്ള ഏറ്റുമുട്ടലിലേക്ക് വളർന്നതെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച വ്യക്തിയെ മടങ്ങും വഴി ഒരു സംഘം ആക്രമിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി.

തുടർന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവർത്തകരും തമ്മിൽ സംഘർഷം വ്യാപിച്ചു. സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി. കല്ലേറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് തലക്ക് പരിക്കേൽക്കുകയും മറ്റു ചിലർക്കും പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിൽ ഇരു വിഭാഗങ്ങളിലെയും നാല്പതിലധികം ആളുകൾക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിനെ ആക്രമിച്ചതിനും സംഘം ചേർന്ന് അക്രമം നടത്തിയതിനുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli 

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908