വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആഘോഷങ്ങൾക്ക് നാളെ രാമപുരത്ത് തുടക്കം

രാമപുരം: രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആഘോഷങ്ങൾക്ക് നാളെ തുടക്കമാകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

നാളെ രാവിലെ 9.30-ന് മാതൃവേദി, പിതൃവേദി തീർഥാടനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് 12-ന് ജപമാല പ്രദക്ഷിണവും രാവിലെ 10-നും വൈകുന്നേരം 4.30-നും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

തിരുനാളിനോടനുബന്ധിച്ച് 8, 9 തീയതികളിൽ രാവിലെ 10-നും വൈകുന്നേരം 4.30-നും വിശുദ്ധ കുർബാനയും വൈകുന്നേരം 6.30 മുതൽ രാത്രി ആരാധനയും നടക്കും. 10-ാം തീയതി രാവിലെ 9, 11, വൈകുന്നേരം 4.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കും.

11-ന് പുലർച്ചെ 5, രാവിലെ 6, 9.45, ഉച്ചയ്ക്ക് 12 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും രാവിലെ 9.30, 11.45, ഉച്ചയ്ക്ക് 2.30 സമയങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള തീർഥാടനവും നടക്കും. വൈകുന്നേരം 4-ന് മാർ ജേക്കബ് മുരിക്കന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും സന്ദേശവും ഉണ്ടായിരിക്കും.

12-ന് രാവിലെ 10-ന് വിശുദ്ധ കുർബാനയും ഉച്ചകഴിഞ്ഞ് 3.45-ന് കൊടിയേറ്റും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. 13-ന് ഉച്ചകഴിഞ്ഞ് 3-ന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഭവനത്തിൽനിന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ട് പള്ളിയിലേക്ക് പ്രദക്ഷിണവും 4.30-ന് വിശുദ്ധ കുർബാനയും അർപ്പിക്കും.

14-ന് രാവിലെ 10-നും വൈകുന്നേരം 4.30-നും വിശുദ്ധ കുർബാനയും തുടര്‍ന്ന് ജപമാല പ്രദക്ഷിണവും നടക്കും. 15-ന് രാവിലെ 9, 11, വൈകുന്നേരം 4.30 സമയങ്ങളിൽ വിശുദ്ധ കുർബാനയും വൈകുന്നേരം 6-ന് പ്രദക്ഷിണവും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിനമായ 16-ന് പുലർച്ചെ 5.15, രാവിലെ 6, 7.15 സമയങ്ങളിൽ വിശുദ്ധ കുർബാനയർപ്പണം നടക്കും. രാവിലെ 9-ന് നേർച്ച വെഞ്ചരിപ്പും 10-ന് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഉച്ചയ്ക്ക് 12-ന് പ്രവിത്താനം കൊടിയേറ്റോടെയുള്ള പ്രദക്ഷിണവും നടക്കും.

പത്രസമ്മേളനത്തിൽ വികാരി ഫാ. ബെർക്കുമാൻസ് കുന്നുപുറം, ഡോ. ജയിംസ് പുലിയുറുമ്പിൽ, ഫാ. ജോർജ് പറബിൽ തടത്തിൽ, ഫാ. ഏബ്രഹാം കുഴിമുള്ളിൽ, ഫാ. മാത്യു പനങ്ങാട്ട്, പ്രകാശ് ജോസഫ്, ജോജോ മണ്ണാപറമ്പിൽ, കെ. എം. പയസ്, ജയ്‌സൺ അറയ്ക്കപ്പറമ്പിൽ, ഡെല്ലോ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908