ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ പ്രതിഷേധവുമായി സിജെപി; മുംബൈയില്‍ സുരക്ഷ ശക്തമാക്കി;

മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തിദിനത്തില്‍ പ്രതിഷേധം ആരംഭിക്കാനിരിക്കെ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. ശിവാജി പാര്‍ക്കിനും ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്നുമുതല്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ജനാധിപത്യ സംരക്ഷണ മാര്‍ച്ച് നടത്താന്‍ ഇന്ത്യമുന്നണിയും തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആറിന് എംപിമാരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ചും ഉണ്ടാകും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കാര്യം നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ വന്‍ റാലിയോടെ രാഷ്ട്രീയ പ്രചാരണമാക്കാനാണ് പ്രതിപക്ഷ ശ്രമം.

അനുമതി ഇല്ലെങ്കിലും മുംബൈയിലെ ശിവാജി പാര്‍ക്കില്‍തന്നെ പ്രതിഷേധം നടത്തുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ പറഞ്ഞു. പ്രതിഷേധം നടത്തുകയെന്നത് നമ്മുടെ അവകാശമാണ്. ആസാദ് മൈതാനത്ത് പ്രതിഷേധം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ശിവാജി പാര്‍ക്കില്‍ തന്നെ പ്രതിഷേധം നടത്തുമെന്ന് അഭിജീത് വ്യക്തമാക്കി.

ഗ്യാനേഷ് കുമാറിന്റെ രാജിവരെ പ്രതിഷേധം തുടരും ശിവാജി പാര്‍ക്കിലെ ആറാം നമ്പര്‍ ഗേറ്റില്‍ എല്ലാവരും ഒത്തുചേരണമെന്നും ജനാധിപത്യം രക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ശിവാജി പാര്‍ക്കില്‍ സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിനെതിരേ പ്രദേശവാസികള്‍ രംഗത്തെത്തിയെന്ന വാദം അഭിജീത് ദിപ്കെ നിരാകരിച്ചു. പ്രദേശവാസികളാരും തങ്ങളുടെ പ്രതിഷേധത്തെ എതിര്‍ക്കുന്നില്ലെന്നും ശിവജി പാര്‍ക്ക് സൈലന്റ് സോണ്‍ ആണെങ്കില്‍ മുഖ്യമന്ത്രിക്ക് എങ്ങനെ അവിടെ റാലികള്‍ സംഘടിപ്പിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹി ജന്തര്‍ മന്തറിലെ പ്രതിഷേധം ആരംഭിക്കും. അതിനുപിന്നാലെ ഗോവ, കര്‍ണാടക, പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഐആറുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തിയത്.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908