വീണയുടെ ‘റെഡ് ബുക്കി’ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

തിരുവനന്തപുരം: മുന്‍ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസില്‍ ദുബായിലുള്ള വി.പി. ഫൈജാസിന് വീണ കൂടുതല്‍ പണം കൈമാറിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. ‘റെഡ് ബുക്ക്’ എന്ന് വിശേഷിപ്പിക്കുന്ന വീണയുടെ ഡയറിയിലെ മറ്റൊരു പേജിലാണ് ഈ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുള്ളത്. യുഎഇയിലെ മഷ്റക് ബാങ്ക് വഴി ഫൈജാസിന് 1,46,000 ദിര്‍ഹം കൈമാറിയെന്നും ഫൈജാസിന്റെ അക്കൗണ്ട് നമ്പര്‍ ഇതില്‍ കുറിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

നേരത്തെ കണ്ടെത്തിയ ഹവാല ഇടപാടുകള്‍ക്ക് പുറമേയാണിത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് മുഹമ്മദ് റിയാസ് നേടിയ അനധികൃത സമ്പാദ്യമാണ് ഇതെന്നാണ് ഇഡിയുടെ ആരോപണം. 2024 സെപ്റ്റംബര്‍ 17ന് ഫൈജാസിന് 56,430 ദിര്‍ഹം നല്‍കിയതായി ഡയറിയിലുണ്ടെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെ നിന്നും 85 ലക്ഷം രൂപ അയച്ചതായും ആകെ 394K ലഭിച്ചതായും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് ഈ ഡയറി പിടിച്ചെടുത്തതെന്നും ചോദ്യം ചെയ്യലില്‍ ഹവാല ഇടപാടുകള്‍ വീണ സമ്മതിച്ചതായും ഇഡി അവകാശപ്പെടുന്നു.

എന്നാല്‍, ഇഡിയുടെ ആരോപണങ്ങള്‍ മുഹമ്മദ് റിയാസ് പൂര്‍ണമായും തള്ളി. ഇഡി ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും തന്നെയും കുടുംബത്തെയും അപമാനിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീണയ്ക്കെതിരെയുള്ള ഹവാല ഇടപാട് ആരോപണം അസംബന്ധമാണെന്നും വീണയുടെ മൊഴി പൂര്‍ണ രൂപത്തില്‍ പുറത്തുവിടാന്‍ ഇഡി തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908