
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യം നൂറാം സ്വാതന്ത്ര്യദിനാമാഘോഷിക്കുന്ന 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വപ്നങ്ങള്‍ ഇനി വലുതാകുകയാണ് പ്രധാനമന്ത്രി. സ്വപ്നങ്ങള്‍ വലുതാകുമ്പോള്‍ നമ്മുടെ ചിന്തകള്‍ വിശാലമാക്കുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വര്‍ഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്താന്‍ പ്രയത്‌നിച്ചു. 140 കോടി ജനതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ലോകം ഇന്ത്യയെയും ഇന്ത്യയുടെ നേട്ടങ്ങളെയും നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകത്ത് ഇന്ത്യ വലിയ ബഹുമാനം നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് സ്ഥിരതയുള്ള സർക്കാരുണ്ട്. അതുകൊണ്ടാണ് 2014 മുതൽ ഒട്ടേറെ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ ശക്തിയും ഭാവിയിലെ വളർച്ചയും നിർണയിക്കുന്നത് 7 മേഖലകളാണ്. ആ സപ്തധാരയാണ് ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത്. ഉൽപാദനം, കർഷകർ, സാങ്കേതിക വിദ്യ, ഗതാഗതവും കണക്ടിവിറ്റിയും, പ്രതിരോധം, ഹരിത ഊർജം, യോഗയും കരകൗശല വിദ്യയും സിനിമയും ഉൾപ്പെടെയുള്ള സോഫ്റ്റ് പവർ, എന്നിവയാണ് ആ മേഖലകളെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണകാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രതിരോധ മേഖലയിലും ഇന്ത്യയ്ക്കു വൻ വളർച്ചയുണ്ടായി. ഡിജിറ്റൽ മേഖലയിലും ഇന്ത്യയുടെ മുഖമുദ്ര പതിപ്പിച്ചുകഴിഞ്ഞു. വികസിതഭാരതം എന്ന ലക്ഷ്യത്തെ തടയാൻ ആർക്കും സാധിക്കില്ല. കഴിഞ്ഞ 12 വര്‍ഷത്തില്‍ പ്രതിരോധ ഉല്‍പ്പാദനം കുതിക്കുകയാണ്. ഇലക്ട്രോണിക്, മൊബൈല്‍ഫോണ്‍ നിര്‍മാണം, റയില്‍വേ കോച്ചുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ കുതിച്ചുചാട്ടമാണുണ്ടായത്. ഡിജിറ്റല്‍ ഇടപാടുകളിലെല്ലാം വന്‍ വളര്‍ച്ചയുണ്ടായെന്ന് പ്രധാമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ആദ്യമായി ഹൈഡ്രജൻ ട്രെയിൻ വന്നു. ഏറ്റവും മികച്ച ട്രെയിനാണ് അതെന്നു പറയുന്നതിലും ഈ രംഗത്ത് ഇന്ത്യ കഴിവു തെളിച്ചതിലും എനിക്ക് സന്തോഷമുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് നുണകൾ പ്രചരിപ്പിച്ച് ഇന്ത്യക്കാരെ ഭയപ്പെടുത്തി സന്തോഷം കണ്ടെത്താൻ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 10–12 വർഷത്തിനിടെ നടപ്പാക്കിയ മികച്ച പദ്ധതികൾ ഫലപ്രദമായി എന്ന് ഇന്ത്യ തെളിയിച്ചു.–മോദി പറഞ്ഞു.
പുത്തന്‍ പ്രതീക്ഷകളുമായി നാം മുന്നേറുന്നുവെന്ന് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ധീരസ്വാതന്ത്യ സമരസേനാനികള്‍ക്ക് ആദരം അര്‍പ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിന വേളയില്‍ എല്ലാ വീട്ടിലും എല്ലാ മനസ്സിലും ത്രിവര്‍ണമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. സ്വപ്നങ്ങള്‍ ഇനി വലുതാകുകയാണ് സ്വപ്നങ്ങള്‍ വലുതാകുമ്പോള്‍ നമ്മുടെ ചിന്തകള്‍ വിശാലമാക്കും. അതിലൂടെ കഴിവുകള്‍ വര്‍ധിക്കും, സ്വപ്നങ്ങള്‍ ദൃഢമാകുമ്പോള്‍ വെല്ലുവിളി അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം താനേ വന്നു ചേരു. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള യാത്രയിലാണ് നാം. പ്രധാനമന്ത്രി പറഞ്ഞു.
എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. ദേശീയ പതാകയേന്തിയ എംഐ 17 ഹെലികോപ്റ്ററുകളില്‍ പുഷ്പവൃഷ്ടി നടത്തി. ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചു.രാജ്ഘട്ടിലെത്തി പുഷ്പാപാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിേലക്ക് പുറപ്പെട്ടത്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

