
തിരുവനന്തപുരം: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 12-ന് പുലര്‍ച്ചെ 2 മണി മുതല്‍ കേരളത്തിലെ 13 പ്രത്യേക ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ട്രാഫിക് ഡിമാന്‍ഡ് അനുസരിച്ച് കര്‍ക്കിടകവാവ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇതിന് പുറമെ കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അധിക സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.
മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബസുകള്‍ പൂള്‍ ചെയ്താണ് ഈ വര്‍ഷത്തെ ക്രമീകരണങ്ങള്‍. കഴിഞ്ഞ വര്‍ഷം അധിക സര്‍വീസുകള്‍ക്കായി 62 ബസുകള്‍ പൂള്‍ ചെയ്തിരുന്നെങ്കില്‍, ഈ വര്‍ഷം ഏകദേശം 100 ബസുകള്‍ അധികമായി പൂള്‍ ചെയ്ത് സര്‍വീസുകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ തിരക്കും ട്രാഫിക് ഡിമാന്‍ഡും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ സ്ഥലങ്ങളിലേക്ക് യഥാസമയം സ്‌പെഷ്യല്‍ സര്‍വീസുകള്‍ അയക്കുന്നതിനായി ഓരോ പ്രത്യേക കേന്ദ്രത്തിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരെയും ഓഫീസര്‍മാരെയും പ്രത്യേകം ചുമതലപ്പെടുത്തി മുന്‍കൂട്ടി നിയോഗിച്ചിട്ടുള്ളതായി കെഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു.
തിരുവല്ലം, വര്‍ക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുമുല്ലവാരം (കൊല്ലം), ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം, തുടങ്ങിയ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ കൂടുതല്‍ അധിക സ്‌പെഷ്യല്‍ ബസുകള്‍ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകള്‍ പുനഃക്രമീകരിച്ച് അയയ്ക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

