ചരിത്രനേട്ടത്തിനരികെ മിഷന്‍ ആഗമന്‍; വിക്രം1 റോക്കറ്റ് വിക്ഷേപണത്തിന് മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് ആണ്. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് മിഷന്‍ ആഗമന്‍ എന്ന് പേരിട്ട ദൗത്യം നടക്കുക. ഇന്‍സ്‌പേസിന്റെ പിന്തുണയോടെയാണ് വിക്ഷേപണം.

ഇതുവരെ ഇന്ത്യയില്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ച റോക്കറ്റിലായിരുന്നു രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണങ്ങള്‍. എന്നാല്‍ ‘മിഷന്‍ ആഗമന്‍’ യാഥാര്‍ഥ്യമാകുന്നതോടെ അതിന് മാറ്റം വരും. പൂര്‍ണ്ണമായി ഘര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്രം 1. 24 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന് 350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിച്ച് ബഹിരാകാശത്തേക്ക് കുതിക്കാനാകും.

ആദ്യ ദൗത്യത്തില്‍ ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ എത്താനാണ് റോക്കറ്റ് ലക്ഷ്യമിടുന്നത്. ആദ്യ പരീക്ഷണ ദൗത്യമായതിനാല്‍ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ അയക്കുന്നില്ല. 15 മിനുട്ടും 46 സെക്കന്‍ഡും കൊണ്ട് ദൗത്യം പൂര്‍ത്തിയാകും. ജര്‍മനിയില്‍ നിന്നുള്‍പ്പെടെയുള്ള നാല് പ്രധാന പേ ലോഡുകളാണ് ദൗത്യത്തിലുള്ളത്. കൂടാതെ കോസ്‌മോസ് ഡയമണ്ട്‌സിന്റെ കോസ്മിക് ബ്ലൂവെന്ന ആര്‍ട്ട് വര്‍ക്കും 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച സി.വി.രാമന്‍, വിക്രം സാരാഭായ്, എ.പി.ജെ.അബ്ദുല്‍ കലാം എന്നിവരുടെ മിനിയേച്ചര്‍ രൂപങ്ങളും പേ ലോഡുകളുടെ കൂട്ടത്തിലുണ്ട്. ലാബ് നിര്‍മ്മിത ഡയമണ്ട് ആഭരണവും പിന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടക്കം ആശംസ കാര്‍ഡുകളും കൂടി റോക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908