ഇനി റിയർ വ്യൂ മിറർ ‘ഇല്ല’; നൽകുന്നത് വലിയൊരു സുരക്ഷാ സന്ദേശം!, അറിയാം പുതിയ പേര്?

തിരുവനന്തപുരം: വാഹനങ്ങളിൽ പിന്നിലെയും വശങ്ങളിലെയും കാഴ്ച ലഭ്യമാക്കുന്ന കണ്ണാടിയെ റിയർ വ്യൂ മിറർ എന്നാണ് പൊതുവെ വിളിക്കുന്നത്. എന്നാൽ ഇനിമുതൽ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ റിയർ വ്യൂ മിറർ എന്ന വാക്കില്ല. കൂടുതൽ വിശാലമായ അർഥത്തിൽ “Device for Indirect Vision” എന്ന പേരിലാണ് അറിയപ്പെടുക. ക്യാമറ അധിഷ്ഠിത സംവിധാനങ്ങൾ ഉൾപ്പെടെ, ഡ്രൈവർക്ക് നേരിട്ട് കാണാൻ കഴിയാത്ത ഭാഗങ്ങൾ സുരക്ഷിതമായി കാണാൻ സഹായിക്കുന്ന എല്ലാ അംഗീകൃത സംവിധാനങ്ങളെയും ഉൾക്കൊള്ളുന്ന വിശാലമായ പദം എന്ന നിലയിലാണ് റിയർ വ്യൂ മിററിന് പകരം “Device for Indirect Vision”എന്ന പദം കൊണ്ടുവന്നതെന്ന് മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വലിയൊരു സുരക്ഷാ സന്ദേശം!

കേന്ദ്ര മോട്ടോർ വാഹന ചട്ടം (CMVR) Rule 15(3)(a)-ൽ മുമ്പ് “Rear View Mirror” എന്നായിരുന്നു പരാമർശിച്ചിരുന്നത്.

എന്നാൽ MoRTH-ന്റെ G.S.R. 38(E) നോട്ടിഫിക്കേഷനിലൂടെ അത് “Device for Indirect Vision” എന്ന പദമായി മാറ്റി.

എന്തുകൊണ്ടാണ് ഈ മാറ്റം?

കാരണം, ഇന്നത്തെ വാഹനങ്ങളിൽ പിന്നിലെയും വശങ്ങളിലെയും കാഴ്ച ലഭ്യമാക്കുന്നത് കണ്ണാടി (Mirror) മാത്രമല്ല. ക്യാമറ അധിഷ്ഠിത സംവിധാനങ്ങൾ ഉൾപ്പെടെ, ഡ്രൈവർക്ക് നേരിട്ട് കാണാൻ കഴിയാത്ത ഭാഗങ്ങൾ സുരക്ഷിതമായി കാണാൻ സഹായിക്കുന്ന എല്ലാ അംഗീകൃത സംവിധാനങ്ങളെയും ഉൾക്കൊള്ളുന്ന വിശാലമായ പദമാണ് “Device for Indirect Vision”.

ഈ മാറ്റം ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്ന ഓരോ അപേക്ഷകനും, ഡ്രൈവിംഗ് പരിശീലകരും, ലൈസൻസുള്ള എല്ലാ ഡ്രൈവർമാരും മനസ്സിലാക്കേണ്ടതാണ്.

സാങ്കേതികവിദ്യ മാറുന്നു…നിയമങ്ങളും അതിനൊപ്പം മുന്നേറുന്നു…എന്നാൽ ലക്ഷ്യം ഒന്നുതന്നെ — സുരക്ഷിതമായ ഡ്രൈവിംഗ്

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908