
ലയൺസ് ക്ലബ് ഓഫ് പാലായുടെ അഭിമാന മുഹൂർത്തം
പ്രകൃതി രമണീയതയും പൗരാണികതയും പ്രൗഢിയും പാരമ്പര്യവും നിറച്ചാർത്തേകുന്ന മലയാള ക്കരയുടെ സുവർണ്ണമകുടമാണ് പാലാ. ആ സ്വർണ്ണകിരീടത്തിൽ കഴിഞ്ഞ 52 വർഷമായി മിന്നിതിളങ്ങി നില്ക്കുന്ന പൊൻതൂവലാണ് ലയൺസ് ക്ലബ് ഓഫ് പാലാ.
ഈ വർഷവും കഴിഞ്ഞകാലങ്ങളിൽ ചെയ്‌ത സേവന പ്രവർത്തനം പോലെ ഹോം ഫോർ ഹോമ ലസ് പ്രൊജക്‌ടിൻ്റെ ഭാഗമായി വീടുകൾ നിർമ്മിച്ച് നൽകുകയും പാലായിലും പരിസരപ്രദേശത്തും ഉള്ളവർക്ക് ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്‌തും കാൻസർ രോഗികൾക്ക് മെഡിക്കൽ സഹാ യവും ആതുരാലയങ്ങൾ, ശരണാലയങ്ങൾ തുടങ്ങിയ പ്രസ്ഥാനങ്ങൾക്ക് വീൽചെയർ, വസ്ത്രങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയും ഈ വർഷത്തെ സേവന പ്രവർത്തനങ്ങളിൽപ്പെടുന്നു. കുട്ടി കളിൽ വായനാശീലം വളർത്തിയെടുക്കാൻ വായനാക്കളരി, കുട്ടികളിൽ ലഹരി ഉപയോഗം തടയു ന്നതിനുവേണ്ടി സ്‌കൂളിൽ വിദഗ്‌ധരായ പരിശീലകരെ ഉൾപ്പെടുത്തി ട്രെയിനിംഗ് സംഘടിപ്പിക്കുന്ന ത്, പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി 1000 വ്യക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്നതിനും വീടുക ളിൽ വിഷരഹിത പച്ചക്കറികൾ ഉല്‌പാദിപ്പിക്കുന്നതിനുവേണ്ടി അടുക്കളത്തോട്ടം പദ്ധതി കുറ്റിയാ ങ്കൽ നഴ്‌സറിയുമായി ചേർന്ന് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു. ലയൺസ് കണ്ണാശുപത്രി പൈക യുമായി ചേർന്ന് ഐ ക്യാമ്പുകൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ക്ലബ് നവീകരണ പ്രവർത്തനങ്ങ ളുടെ ഭാഗമായി 12 ലക്ഷം രൂപയുടെ വികസനങ്ങൾ നടത്തുവാനും ഉദ്ദേശിച്ചിട്ടുണ്ട്.
വിവിധ കാലഘട്ടങ്ങളിൽ മൂന്ന് ഡിസ്ട്രിക്റ്റ് ഗവർണറന്മാർക്ക് ജന്മം നല്‌കിയ വിളനിലമാണ് പാലാ ലയൺസ് ക്ലബ്. ലയൺസ് ഡിസ്ട്രിക്റ്റ് 324-E-1989 കളിൽ ഭരണസൗകര്യാർത്ഥം രണ്ടായി വിഭജിച്ച പ്പോൾ 324-E-1-ന്റെ ആദ്യഗവർണറായി ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ലയൺ ജയിംസ് ചെറിയാൻ മരുതുക്കുന്നേൽ. നെല്ലിയാനിയിലുള്ള ലയൺസ് മന്ദിരത്തിൻ്റെ പണികൾക്ക് തുടക്കം കുറിച്ചത് ലയൺ ജയിംസ് ചെറിയാൻ്റെ കാലത്താണ് എന്ന് പ്രത്യേകം പറയട്ടെ. 2007-2008-ൽ ലയൺ ഡോ. ജോർജ് മാത്യു ഡിസ്ട്രിക്റ്റ് ഗവർണറായി. ക്രാന്തദർശിയായ ലയൺ ഡോ. ജോർജ് മാത്യുവിന്റെ ചിന്തയും കാഴ്‌ചപ്പാടുമാണ് പൈകയിൽ സ്ഥാപിതമായിരിക്കുന്ന ഡിസ്ട്രിക്റ്റിൻ്റെ തന്നെ അഭിമാനമായ ലയൺസ് കണ്ണാശുപത്രി. ഡിസ്ട്രിക്റ്റിൻ്റെ പ്രവർത്തനങ്ങളോട് ചേർന്ന് നിന്ന് പാലാ ലയൺസ് ക്ലബ്ബും കൈ കോർത്തപ്പോൾ കാഴ്‌ചകുറഞ്ഞ അനേകരുടെ കണ്ണുകൾക്ക് വെളിച്ചമേകാൻ കഴിഞ്ഞു. യശഃശരീര നായ ആ മഹാപ്രതിഭക്ക് ആയിരം അശുപ്രണാമങ്ങൾ അർപ്പിക്കുന്നു.
ഡിസ്ട്രിക്റ്റ് 318-B യിൽ നിന്ന് അതിൻ്റെ ചരിത്രത്തിൽ ആദ്യമായി ലയൺ മാഗി ജോസ് മേനാംപറ മ്പിൽ പ്രഥമ വനിതാ ഡിസ്ട്രിക്റ്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതും പാലാ ലയൺസ് ക്ലബിന്റെ പ്രവർത്തന മികവിൻ്റെ വലിയ അടയാളപ്പെടുത്തലാണ്. ലയൺ മാഗിയുടെ പ്രവർത്തന കാലഘട്ടത്തിൽ കിഡ്‌നി രോഗികൾക്കായി 30 ലക്ഷം രൂപ വിലയുള്ള അഞ്ച് ഡയാലിസിസ് മെഷീനുകൾ മരിയൻ മെഡി ക്കൽ സെൻ്ററിന് സംഭാവനയായി നല്‌കുകയും നൂറുകണക്കിന് ഡയാലിസിസ് കിറ്റുകൾ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്‌തു. ഉൽക്കണ്ഠയും നിരാശയും വിഷാദവും മുറ്റി നില്ക്കുന്ന മനുഷ്യമനസ്സുകളെ സ്വസ്ഥമനസ്സുകളാക്കി മാറ്റുന്ന “മനസ്സ്” എന്ന സ്ഥിരം പദ്ധതിയും പാലാ ലയൺസ് ക്ലബിന്റെ പ്രവർത്തന വഴിയിലെ ഒരു കണ്ണിയാണ്.
പാലാ ക്ലബ്ബിന്റെ അരുമ അംഗങ്ങളായ പാലായുടെ ഹാട്രിക് വിജയി ലയൺ മാണി. സി. കാപ്പൻ M.L.A., പൂഞ്ഞാറിൻ്റെ കന്നി അംഗജേതാവ് ലയൺ എം.ജെ. സെബാസ്റ്റ്യൻ മൂലേച്ചാലിൽ M.L.A. എന്നി വർ ഏറെ ജനപ്രിയരും ജനസേവകരും കരുത്തുറ്റവരുമാണ് എന്നത് തികച്ചും സ്വാഗതാർഹമാണ്. മഹാ ത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ മുൻ വൈസ്‌ചാൻസലർ ലയൺ ഡോ. ബാബു സെബാസ്റ്റ്യൻ ക്ലബ്ബിന്റെ അഭിമാനഭാജനമായ അംഗമാണ്. ഇവരെല്ലാം ക്ലബ്ബിന് നല്‌കിയ സഹായസഹകരണങ്ങൾ എന്നും ഏറെ സ്മരണീയമാണ്. ഇവരുടെയെല്ലാം നിർദ്ദേശങ്ങളും ഉപദേശങ്ങളും ക്ലബ്ബിൻ്റെ വളർച്ചയുടെ വഴികളിൽ മാർഗദീപങ്ങളാണ്.
വരും കാലങ്ങളിൽ സാമൂഹ്യ ആതുര സേവനരംഗങ്ങളിൽ ഒട്ടുവളരെ കാര്യങ്ങൾ ചെയ്‌തു തീർക്കു ന്നതിന് എന്നും പാലാ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണ്. എല്ലാ ലയൺസ് മെമ്പറുടെയും പൊതു സമൂഹത്തി ന്റെയും സഹായ സഹകരണങ്ങൾ ഞങ്ങൾക്ക് തുടർന്നും നിർലോഭമായി നല്‌കണമെന്ന് ആഗ്രഹിക്കു കയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പാലായ്ക്കും പാലാ നിവാസികൾക്കും മുഴുവൻ ലയൺസ് കുടുംബാഗങ്ങൾക്കും ഈശ്വരാനുഗ്രഹ ങ്ങളും സർവ്വവിധ ഭാവുകങ്ങളും നന്മകളും ഭവിക്കട്ടെയെന്ന് ഹ്യദയപൂർവ്വം ഞാൻ ആശംസിക്കുന്നു.
മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജോമോൻ അഗസ്റ്റിൻ കുറ്റിയാങ്കൽ (പ്രസിഡണ്ട്) റെജി എം തോമസ് മുളയ്ക്കൽ സെക്രട്ടറി) ജോർജ് കുട്ടി ആനി ത്തോട്ടം , എബ്രാഹം പാലക്കുടി , ടോമിച്ചൻ പാറങ്കുളങ്ങര , കെ.ടി തോമസ് കിഴക്കേക്കര എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908
