ഒന്നരവര്‍ഷം മുമ്പ് ടര്‍ഫിലെ വഴക്കില്‍ വൈരാഗ്യം; 18 കാരന്‍ ചില്ലുകള്‍ തറച്ച് മരിച്ച കേസിൽ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി. തിരുവനന്തപുരം നരുവാമൂട് സ്വദേശി ശിവസൂര്യ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസില്‍ കാര്‍ത്തിക, അജിത്, ആരോമല്‍, പ്രിയദര്‍ശന്‍ എന്നിവരാണ് പിടിയിലായത്.

ഒന്നര വര്‍ഷം മുമ്പ് ഫുട്‌ബോള്‍ കളിക്കിടെ ടര്‍ഫില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവദിവസം രാത്രി എട്ടരയ്ക്ക് ഒരു വസ്ത്രശാലയ്ക്ക് മുന്നില്‍ ശിവസൂര്യ നില്‍ക്കുന്നത് ബൈക്കുകളിലെത്തിയ പ്രതികള്‍ കണ്ടു. പ്രതികളെല്ലാം മദ്യലഹരിയിലായിരുന്നു.

ശിവസൂര്യ തുറിച്ചു നോക്കി എന്നാരോപിച്ച് പ്രതികള്‍ ശിവസൂര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വസ്്ത്രശാലയുടെ കണ്ണാടിയിലേക്ക് ശിവസൂര്യയെ തള്ളിയിട്ടു. മറിഞ്ഞു വീണ ശിവസൂര്യയുടെ വയറില്‍ ചില്ല് തറച്ചു കയറി. ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ ബൈക്കിന് നടുവില്‍ വെച്ച് ശാന്തിവിള ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ബൈക്കില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ കാലുകള്‍ ടാറിലുരഞ്ഞ് ഒരു വിരല്‍ പകുതിയായി പോയിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നു പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908