
പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി .ദിയ ബിനു ഉദ്ഘാടനം നിർവഹിച്ചു. പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി. മായാ രാഹുൽ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ആധുനിക സമൂഹം നേരിടുന്ന മാനസികവും സാമൂഹികവുമായ വെല്ലുവിളികൾക്ക് ശാസ്ത്രീയവും പ്രൊഫഷണലുമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വ്യക്തികളുടെ മാനസികാരോഗ്യം, മെച്ചപ്പെടുത്തുന്നതിനും കുടുംബങ്ങളിൽ സൗഹൃദവും പരസ്പര ധാരണയും വളർത്തുന്നതിനുമായി വിവിധ കൗൺസിലിംഗ് സേവനങ്ങൾ ഇവിടെ ലഭ്യമാകും.
സ്ഥാപനത്തിന്റെ പ്രധാന സേവനങ്ങളിൽ സൈക്കോളജിക്കൽ കൗൺസിലിംഗ്, ഫാമിലി കൗൺസിലിംഗ്, സ്റുഡന്റ്സ് കൗൺസിലിംഗും കോച്ചിംഗും, പരീക്ഷാഭയവും, സമ്മർദ്ദവും കുറയ്ക്കുന്നതിനുള്ള പ്രത്യേക സെഷനുകൾ, കരിയർ കൗൺസിലിംഗ്, വ്യക്തിത്വ വികസന പരിശീലനങ്ങൾ, മൈൻഡ് പവർ ട്രെയിനിംഗുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആത്മവിശ്വാസത്തോടെയും, മാനസികാരോഗ്യത്തോടെയും മുന്നേറാൻ സഹായകമായ സേവനങ്ങൾ ലഭ്യമാക്കുക എന്ന ദൗത്യത്തോടെയാണ് മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
കൗൺസലിംഗ് സേവനങ്ങൾക്കായി 8289984221എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Dr ആന്റണി ജോസഫ്, മേരിക്കുട്ടി ജോസഫ്,ലയൺസ് ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോർഡിനേറ്റർ Ln. സിബി പ്ലാത്തോട്ടം, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ശ്രീ.VC ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

