അമിതവേഗത്തില്‍ വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷ; പ്രവാസികളെ നാടുകടത്തും, മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ നടപ്പാക്കുമെന്നാണ് മുന്നറിയിപ്പ്. വേഗപരിധി ലംഘിക്കുന്നവര്‍ക്ക് പിഴ, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഗുരുതരമായ കേസുകളില്‍ ഇത്തരത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടുന്നെങ്കില്‍ നാടുകടത്തല്‍ നടപടി നേരിട്ടേക്കും. നിയമലംഘനത്തിന്റെ തീവ്രത അനുസരിച്ച് പിഴയുടെ തോത് മാറും. അപകടകരമായ സാഹചര്യങ്ങളില്‍ തടവും വാഹനം പിടിച്ചെടുക്കലും കര്‍ശനമായി നടപ്പാക്കും.അശ്രദ്ധയോടെയുള്ള അമിതവേഗത്തിലുള്ള ഡ്രൈവിങ് റോഡ് സുരക്ഷയ്ക്കും പൊതുജനങ്ങളുടെ ജീവനും നേരിട്ടുള്ള ഭീഷണിയാണെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ റോഡുകളില്‍ അപകടങ്ങള്‍ കുറയ്ക്കുകയും ട്രാഫിക് നിയമാനുസൃത ഡ്രൈവിങ് സംസ്‌കാരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാണ് നിയമം കര്‍ശനമാക്കുന്നത്. കുവൈത്തിലെ എല്ലാ ഡ്രൈവര്‍മാരും, പൗരന്മാരും താമസക്കാരും, വേഗപരിധി പാലിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ കൃത്യമായി അനുസരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908