
മനുഷ്യരാശിയുടെ നിലനിൽപ്പുമായി നേരിട്ട് ബന്ധപ്പെട്ട ഏറ്റവും മഹത്തായ സത്യങ്ങളിൽ ഒന്നാണ് ആർത്തവം. എന്നിരുന്നാലും ഇന്നും സമൂഹത്തിൽ ആർത്തവത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ പലരും മടിക്കുന്നു. ഈ മൗനം അവസാനിപ്പിക്കാനും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ആർത്തവ ശുചിത്വ ബോധവൽക്കരണത്തിനുമായി ലോകമെമ്പാടും മെയ് 28 World Menstrual Hygiene Day ആയി ആചരിക്കപ്പെടുന്നു.
ഈ മഹത്തായ ദിനത്തിന്റെ ഭാഗമായി AGNI VEDA, VICIB, SANDHYA DEVELOPMENT SOCIETY CARE IN SAFE എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഒരു വലിയ ബോധവൽക്കരണ പരിപാടിയും പ്രസ് മീറ്റും സംഘടിപ്പിക്കുന്നു.
സ്ഥലം: Pala Town Hall
തീയതി: മെയ് 28
സമയം: രാവിലെ 11 മണി
ഈ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുന്നത് പ്രമുഖ ആരോഗ്യ ബോധവൽക്കരണ പ്രവർത്തകയായ Dr. Veena ആയിരിക്കും.
കൂടാതെ CARE N SAFE ന്റെ CEO ആയ Sankar Iyer ഉം,
CARE N SAFE സംസ്ഥാന കോർഡിനേറ്ററായ Roney Gilbert ഉം പ്രത്യേക
പ്രഭാഷണങ്ങൾ നടത്തും.
ഒരു നിമിഷം ചിന്തിച്ചു നോക്കു…
ഈ ലോകത്തിൽ ജനിച്ച ഓരോ മനുഷ്യനും ഒരിക്കൽ ഒരു അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ ഒരു ചെറിയ ജീവകണമായിരുന്നു.
അതിനാൽ ഗർഭപാത്രം ഒരു സാധാരണ അവയവമല്ല –
അത് മനുഷ്യരാശിയുടെ ആദ്യ വീടാണ്.
ഒരു പുതിയ ജീവന്റെ തുടക്കം അവിടെയാണ്.
ഒരു കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി ആരംഭിക്കുന്നത് അവിടെയാണ്.
അതുകൊണ്ടുതന്നെ സ്ത്രീയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നത് മനുഷ്യരാശിയുടെ ഭാവിയെ സംരക്ഷിക്കുന്നതിനു തുല്യമാണ്.
ഓരോ മാസവും പ്രകൃതി ഒരു സ്ത്രീക്ക് ഒരു പുതിയ ജീവനെ സൃഷ്ടിക്കാനുള്ള അവസരം നൽകുന്നു. ആ അവസരം സംഭവിക്കാത്തപ്പോൾ ഗർഭപാത്രത്തിനുള്ളിലെ പാളികളും അണ്ഡങ്ങളും പുറത്തേക്ക് പോകുന്ന സ്വാഭാവിക പ്രക്രിയയാണ് ആർത്തവം.
അതുകൊണ്ട് തന്നെ ആർത്തവം ലജ്ജയ
ആർത്തവം ദൗർബല്യമല്ല.
ആർത്തവം ജീവന്റെ മഹത്തായ തുടക്കമാണ്.
ദുരഭാഗ്യകരമായ സത്യം എന്തെന്നാൽ ഇന്നത്തെ കാലത്ത് 9-10 വയസ്സുള്ള കുഞ്ഞുങ്ങൾക്കുപോലും ആർത്തവം ആരംഭിക്കുന്നു. പലപ്പോഴും എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാകാതെ ഭയപ്പെടുകയും മാനസികമായി തളരുകയും ചെയ്യുന്നു. ആ കുഞ്ഞുങ്ങൾ
അവിടെ അമ്മയുടെ ഒരു വാക്ക്…
ഒരു കുടുംബത്തിന്റെ പിന്തുണ….
ഒരു സമൂഹത്തിന്റെ ബോധവൽക്കരണം…
ഒരു കുഞ്ഞിന്റെ ആത്മവിശ്വാസമായി മാറുന്നു.
ഈ യാഥാർത്ഥ്യം സമൂഹത്തെ ഓർമ്മിപ്പിക്കാനാണ് ഈ ബോധവൽക്കരണ
പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ രീതികൾ, പാഡ് ശരിയായ പ്രാധാന്യം, ഉപയോഗിക്കുന്നതിന്റെ രീതിയിൽ സമയബന്ധിതമായി മാറ്റേണ്ടതിന്റെ ആവശ്യകത, ഹീമോഗ്ലോബിൻ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ, ശരിയായ ഭക്ഷണക്രമം, ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ജ്യൂസുകൾ എന്നിവയെക്കുറിച്ചും വിശദമായ ബോധവൽക്കരണം നൽകും.
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ആർത്തവ ശുചിത്വ ബോധവൽക്കരണത്തിനുമായി പ്രവർത്തിക്കുന്ന സാമൂഹിക സംരംഭമായ CARE IN SAFE, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായ AGN VEDA, VICIB, SANDHYA DEVELOPMENT SOCIETY ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഈ പരിപാടി ഒരു ചടങ്ങ് മാത്രമല്ല…
ഇത് ഒരു സാമുഹിക ഉത്തരവാദിത്തമാണ്…
ഒരു ബോധവൽക്കരണ പ്രസ്ഥാനമാണ്…
ഒരു തലമുറയെ സംരക്ഷിക്കാനുള്ള ശ്രമമാണ്.
ഓർക്കുക…
ആർത്തവം ഇല്ലെങ്കിൽ മനുഷ്യരാശി പോലും ഭൂമിയിൽ നിലനിൽക്കില്ല.
അതുകൊണ്ട് ലോക ആർത്തവ ശുചിത്വ ദിനം സ്ത്രീകളുടെ മാത്രം ദിനമന
മനുഷ്യരാശിയുടെ നിലനിൽപ്പിനെ ആദരിക്കുന്ന ദിനമാണ്.
എല്ലാ മാധ്യമ പ്രവർത്തകരെയും പൊതുജനങ്ങളെയും ഈ മഹത്തായ ബോധവൽക്കരണ പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു “ആർത്തവം ഒരു സ്ത്രീയുടെ ശക്തിയാണ്…
ആ ശക്തിയാണ് മനുഷ്യരാശിയുടെ നിലനിൽപ്പ്.”
നന്ദി.
ആർത്തവ ശുചിത്വദിനാചരണം
സംഘാടനം : വിസിബ് സ്വാശ്രയസംഘം, കൊടുമ്പിടി, കെയർ എൻ സെയ്‌ഫ് & അഗ്നിവേദിക്
സ്ഥലം : ടൗൺഹാൾ, പാലാ, തീയതി : മെയ് 28 വ്യാഴം രാവിലെ 10.30
പ്രിയപ്പെട്ടവരേ,
എല്ലാ വർഷവും മെയ് 28 ആണ് ലോക ആർത്തവ ശുചിത്വ ദിനമായി ആചരിക്കുന്നത്. ശരാശരി 28 ദിവസം കൂടുമ്പോ ഴാണ് ആർത്തവചക്രം (Menstrual Cycle) ഉണ്ടാകുന്നത് എന്നതിനാലും സാധാരണയായി 5 ദിവസമാണ് ആർത്തവം നീണ്ടു നിൽക്കുന്നത് എന്നതിനാലുമാണ് 5-ാം മാസത്തിലെ 28-ാം തീയതി (മെയ് 28) ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്.
സാമൂഹിക അകറ്റി നിർത്തലുകൾ അവസാനിപ്പിക്കാൻ – ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന ആർത്തവുമായി ബന്ധ പ്പെട്ട അനാചാരങ്ങളും മാറ്റിനിർത്തലുകളും അവസാനിപ്പിക്കാൻ ഇത് സഹായിക്കുന്നു.
ആരോഗ്യ സംരക്ഷണം – തെറ്റായ ശുചിത്വശീലങ്ങൾ മൂലം സ്ത്രീകൾക്കുണ്ടാകുന്ന അണുബാധകളും മറ്റ് ഗുരുതരമായ
ആരോഗ്യപ്രശ്‌നങ്ങളും തടയുക.
തുല്യത ഉറപ്പാക്കൽ – ആർത്തവ ദിനങ്ങളിലും പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകാനും, സ്ത്രീകൾക്ക് ജോലിക്ക് പോകാനും ഉള്ള അനുകൂല സാഹചര്യം ഒരുക്കുക.
ഈ ദിനത്തിൽ താഴെപറയുന്ന വിഷയങ്ങൾ സദസ്സിൽ ചർച്ച ചെയ്യുന്നു.
ആർത്തവം ഒരു സ്വാഭാവിക ശാരീരിക പ്രക്രിയ: ആർത്തവം അശുദ്ധിയല്ല, മറിച്ച് ഭൂമിയിൽ ജീവൻ്റെ നിലനിൽപ്പിന് കാര ണമാകുന്ന തികച്ചും സ്വാഭാവികവും, ആരോഗ്യപരവുമായ ഒരു പ്രക്രിയ എന്ന ശാസ്ത്രീയ ബോധം വളർത്തുക.
ആർത്തവ ദാരിദ്ര്യം – പണമില്ലാത്തതുകൊണ്ടോ, അറിവില്ലായ്‌മ കൊണ്ടോ സുരക്ഷിതമായ സാനിറ്ററി ഉല്‌പന്നങ്ങൾ (Sanitary Pads, Menstrual Cup) വാങ്ങാൻ കഴിയാത്ത അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുകയും, അതിനുള്ള പരിഹാര ങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.
പുരുഷന്മാരുടെ പങ്കാളിത്തം – ആർത്തവത്തെക്കുറിച്ച് പുരുഷന്മാർക്കും, ആൺകുട്ടികൾക്കും കൃത്യമായ അറിവ് നൽകുക. വീട്ടിലും, ജോലി സ്ഥലത്തും സ്ത്രീകൾക്ക് മാനസികവും ശാരീരികവുമായ പിന്തുണ നൽകാൻ അവരെ പ്രാപ്തത രാക്കുക.
ആർത്തവ വിരാമം (Menopause) – പ്രായമായ സ്ത്രീകളിൽ ആർത്തവം നിൽക്കുന്ന സമയത്തുണ്ടാകുന്ന ശാരീരിക വും, മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും, അവർക്ക് നൽകേണ്ട പരിചരണത്തെക്കുറിച്ചും ചർച്ച ചെയ്യുന്നു.
ജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില ശുചിത്വ ആരോഗ്യ സന്ദേശങ്ങൾ ഇവയാണ്.
- ശരിയായ ശുചിത്വശീലങ്ങൾ
- പാഡുകൾ സുരക്ഷിതമായി സംസ്‌കരിക്കൽ – ഉപയോഗിച്ച പാഡുകൾ പ്ലാസ്റ്റിക് കവറുകളിലോ പേപ്പറിലേ പൊതിഞ്ഞ് കൃത്യമായ മാലിന്യകൊട്ടകളിൽ മാത്രം നിക്ഷേപിക്കുക. അവ പൊതുസ്ഥലങ്ങളിലോ, ജലാശയങ്ങളിലോ, ക്ലോസ റ്റിലോ ഫ്ളെഷ് ചെയ്യരുത് എന്ന ബോധവൽക്കരണം നൽകുക.
- ശാരീരിക മാനസിക ആരോഗ്യം – ആർത്തവ സമയത്തുണ്ടാകുന്ന കഠിനമായ വയറുവേദന, അമിതമായ രക്തസ വം, മൂഡ് വ്യത്യാസങ്ങൾ (PMS) എന്നിവയെ അവഗണിക്കരുത്. ആവശ്യമെങ്കിൽ ഡോക്‌ടറുടെ സഹായം തേടണം.
സന്ദേശം – ആർത്തവം ലജ്ജിക്കേണ്ട ഒന്നല്ല, മറിച്ച് അഭിമാനത്തോടെയും, ആരോഗ്യത്തോടെയും നേരിടേണ്ട ഒന്നാണ ഈ സന്ദേശം സമൂഹത്തിൽ എത്തിക്കാൻ ഈ ദിനാചരണം നമുക്ക് പരമാവധി പ്രയോജനപ്പെടുത്താം.
വിസിബ്, കെയർ എൻ. സേഫ്, അഗ്നിവേദിക് എന്നീ സംഘടനകളുടെ സഹകരണത്തോടെ 2026 മെയ് മാസം 28-തീയതി പാലാ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ആർത്തവ ശുചിത്വ ദിനാചരണത്തിലേയ്ക്ക് എല്ലാവരെയും സ്നേഹാ ാടെ ക്ഷണിക്കുന്നു.
കൊടുമ്പിടി
വിശ്വസ്തതയോടെ
വിസിബ് ഭരണസമിതി സെൻട്രൽ സിൻഡിക്കേറ്റ്
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908
