
പാലാ: ചരിത്രപ്രസിദ്ധമായ പൈക സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ ശതോത്തര രജത ജൂബിലി (125-ാം വർഷം) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് (മെയ് 23, ശനിയാഴ്ച) നടക്കും. ജൂബിലി സമാപനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇടവകയിൽ ക്രമീകരിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് 2:30-ന് ഇടവകക്കാരായ വൈദികരുടെയും സന്യസ്തരുടെയും സംഗമത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് വൈകുന്നേരം 4:00 മണിക്ക് ഇടവക വൈദികർ ഒരുമിച്ച് ചേർന്ന് അർപ്പിക്കുന്ന സമൂഹബലി ഉണ്ടായിരിക്കും.
വൈകുന്നേരം 5:15-ന് പുതുതായി പണികഴിപ്പിച്ച പൈക ലിറ്റിൽ ഫ്ലവർ എൽ.പി. സ്‌കൂൾ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. തുടർന്ന് നടക്കുന്ന ശതോത്തര രജത ജൂബിലി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നതാണ്.
പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, ഫ്രാൻസിസ് ജോർജ് MP, മാണി സി. കാപ്പൻ MLA, ജോസ് കെ. മാണി MP, കൊഴുവനാൽ ഫൊറോനാ വികാരി റെവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ എന്നിവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റെവ. ഫാ. ജോർജ് പുല്ലുകലായിൽ, ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സുബി സുരേഷ്, വാർഡ് മെമ്പർ ജിജി ജോമോൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. പൊതുസമ്മേളനത്തിന് ശേഷം ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാസന്ധ്യയും അരങ്ങേറും
