മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കാൻ കൊട്ടാരമറ്റം നൽകിയത് അക്ഷന്തവ്യമായ തെറ്റ്

പാലാ :മുഖ്യമന്ത്രി  പിണറായി വിജയന്  പ്രസംഗിക്കാൻ കൊട്ടാരമറ്റം നൽകിയത് അക്ഷന്തവ്യമായ തെറ്റ് .മേലിൽ ഇത് ആവർത്തിക്കരുത്  എന്നാണ് ഭരണ കക്ഷിയംഗമായ ബിജു മാത്യൂസ് പറഞ്ഞത് .എന്നാൽ വളരെ സംയമനത്തോടെയുമാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത് .ഇത് കേട്ടപ്പോൾ പ്രതിപക്ഷ നിരയിൽ നിന്നും ബിജു പാലൂപ്പടവൻ അറിയാതെ തന്നെ ചിരിക്കുന്നുണ്ടായിരുന്നു .

ഭരണപക്ഷത്തെ വിമർശിച്ചു  കൊണ്ടിരുന്ന ബിജു അവസാനമായാണ് പിണറായി പ്രശ്നം എടുത്തിട്ടത്.കൊട്ടാരമറ്റത്തെ പബ്ലിക്ക് ടോയ്‌ലറ്റിൽ കുപ്പി വെള്ളം കൊണ്ട് ജനങ്ങൾക്ക്‌ ഉപയോഗിക്കുന്ന അവസ്ഥ വരെയെത്തി .അറിയാമോ എന്ന് ബിജു ചോദിച്ചപ്പോൾ പലർക്കും അതൊരു പുതിയ അറിവായിരുന്നു .കക്കൂസ് മാലിന്യമെല്ലാം കരാറുകാരൻ ഓടയിലേക്ക് തള്ളുകയാണ് ചെയ്യുന്നത് .ഓടയിൽ മരങ്ങൾ വണ്ണം വച്ച് നിൽക്കുന്നത്  കൊണ്ട് ഓടയും അടഞ്ഞു .

ദിയ ബിനു ആദ്യമായി ചുമതല ഏറ്റെടുത്തപ്പോൾ കൊട്ടാരമറ്റം സന്ദർശിക്കുകയും ഒട്ടേറെ നിബന്ധനകൾ വയ്ക്കുകയും ചെയ്തപ്പോൾ ഒരു ബസ്സിലെ കണ്ടക്ടർ അന്ന് കോട്ടയം മീഡിയ ലേഖകനോട് പറഞ്ഞത് ഈ മൂത്രപ്പുരയിൽ മൂത്രം ഒഴിച്ചിട്ട് എന്റെ സ്വകാര്യ ഭാഗങ്ങളിൽ ചൊറിച്ചിലാണ് എന്നാണ് .അതിപ്പോഴും സത്യമായി നിലനിൽക്കുന്ന ഉ എന്നതാണ് കാര്യം .

ഉടനെ തന്നെ ഓട  പുനഃസ്ഥാപിക്കണം എന്ന് ബിജു മാത്യൂസ് ആവശ്യപ്പെട്ടപ്പോൾ സെക്രട്ടറി മഴക്കാലത്ത് പുതിയ ഓട കെട്ടുവാനുള്ള പ്രായോഗിക വൈഷ്യമ്യങ്ങൾ ചൂണ്ടി കട്ടി .ഓടയിൽ വളർന്ന മരങ്ങൾ വെട്ടി മാറ്റാമെന്ന് സെക്രട്ടറി സമ്മതിച്ചപ്പോൾ ബിജുവിനും ആശ്വാസമായി .കൊട്ടാരമറ്റം സ്റ്റാൻഡിലെ കക്കൂസ് ലേലം കൊണ്ടിട്ടുള്ളവർ വിരുതന്മാരാണെന്നു ബിനു പുളിക്കക്കണ്ടം ചൂണ്ടി കാട്ടി .ഇവർ ബിനാമി പേരിലാണ് ലേലം കൊള്ളുന്നത്‌ .ഒരു രൂപാ പോലും സെക്യൂരിറ്റി തരുന്നില്ല .ലേല കാലാവധി തീരാറാവുമ്പോൾ സൗകര്യക്കുറവിനെ കുറിച്ച് പരാതി തരും .ടാങ്ക് ഫുള്ളായി തിരിച്ചു തരും.പണി നഗരസഭയ്ക്കും ,പലപ്പോഴും ടൈൽ വരെ നശിപ്പിച്ചാണ് തിരിച്ചു തരുന്നത് .ഇവിടുത്തെ ഹെൽത് ഇൻസ്‌പെക്ടർമാർ മാസം ഒരു തവണയെങ്കിലും അവിടം സന്ദർശിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാവുമായിരുന്നില്ല  എന്നും ബിനു ചൂണ്ടിക്കാട്ടി .

പുതുതായി നഗരസഭയിലെ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തെ ചേരി തിരിവ് വ്യക്തമായി പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ പുതിയ താൽക്കാലിക ജീവനക്കാരെ നിയമിച്ചാൽ അധിക ബാധ്യതയാവുമെന്നു അഭിപ്രായപ്പെട്ടപ്പോൾ ഉടനെ പ്രതിപക്ഷത്തെ ബെറ്റി ഷാജു പുതിയവരെ നിയമിക്കണം എന്നാവശ്യപ്പെട്ടു .ഇവിടെ പല ജീവനക്കാരും ഹെൽത് ഇൻസ്‌പെക്ടറുടെ തോളിൽ കൈയ്യിട്ട് നടക്കുകയാണെന്ന് പറഞ്ഞപ്പോൾ വൈസ് ചെയർമാൻ മായ രാഹുലിന് അത് പിടിച്ചില്ല .അതൊക്കെ അവരുടെ സ്വകാര്യ മര്യമാണെന്നു അതൊന്നും ഇവിടെ പറയേണ്ടെന്നും  അഭിപ്രായപ്പെട്ടു .

ജീവനക്കാരെകൊണ്ട് പണിയെടുപ്പിക്കുവാൻ എല്ലാവരും ശ്രമിക്കണമെന്ന് എപ്പോഴും പരാതിയുമായി വന്നിട്ട് കാര്യമില്ലെന്നുമാണ് പ്രിൻസി സണ്ണിക്ക് പറയുവാനുണ്ടായിരുന്നത് .പുതിയ ജീവനക്കാരെ വയ്ക്കാതെ രക്ഷയില്ല ,ഒരു കാര്യത്തിനും ജീവനക്കാരില്ലാത്ത  അവസ്ഥയാണെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു .ഷാജു തുരുത്തൻ ഇടയ്ക്കിടയ്ക്ക് ചർച്ചയിലേക്ക് വരുന്നുണ്ടെങ്കിലും പലർക്കും ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല .ചെയർപേഴ്‌സൺ എന്താ എന്താ എന്ന് കൂടെ കൂടെ ചോദിക്കുന്നുണ്ടെങ്കിലും ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല .തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഷാജു മെമ്പറുടെ ശബ്ദത്തിനു ഗാംഭീര്യം കൂടിയിട്ടുണ്ട് .പക്ഷെ ഒന്നും മനസിലാവുന്നില്ല എന്ന് മാത്രം .സോണിയാ ചിറ്റേട്ടിനു തുരുത്തൻ പറയുന്നത് ഒന്നും മനസിലാവുന്നില്ലെന്നു  മുഖ ഭാവത്തിൽ നിന്നും തന്നെ അറിയാം .

പഴ ബസ്സ്റ്റാൻഡിന് സമീപം സെൻട്രൽ സ്റ്റോഴ്‌സിന് മുന്നിൽ ഒരു വെയിറ്റിങ് ഷെഡ്ഡ് ഉണ്ടാക്കണമെന്ന് കൗൺസിലർ സനൽ രാഘവൻ  ആവശ്യപ്പെട്ടു .യാത്രക്കാർ വെയിലേറ്റ് തളരുകയാണെന്നു അദ്ദേഹം പറഞ്ഞു .ചർച്ചയിൽ ടോണി തൈപ്പറമ്പിൽ ,മായാ രാഹുൽ ;ബിജു പാലൂപ്പടവൻ ;ബെറ്റി ഷാജു ;ബിജി ജോജോ ;ലീന സണ്ണി ;സനൽ രാഘവൻ  ;ബിജു മാത്യൂസ് ;പ്രിൻസി സണ്ണി ;രജിതാ പ്രകാശ് ; ബിനു പുളിക്കക്കണ്ടം ;എന്നിവർ ചർച്ചയിൽ പങ്കെടുത്തു .

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908