സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് സ്ഥാപിതമായതിന്റെ 108-ാം വാർഷികാഘോഷങ്ങൾക്ക് പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പൈകയിൽ തുടക്കമായി

സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് സ്ഥാപിതമായതിന്റെ 108-ാം വാർഷികാഘോഷങ്ങൾക്ക് പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പൈകയിൽ തുടക്കമായി. സമുദായ ശാക്തീകരണം ലക്ഷ്യമാക്കി നിധീരിക്കൽ മാണിക്കത്തനാർ രൂപം നൽകിയ സംഘടനയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പൈകയിൽ ഒത്തുചേർന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് 2:30-ഓടെ പൈക ഇടമറ്റം ജംഗ്ഷനിൽ നിന്നും ആഘോഷമായ റാലി ആരംഭിച്ചു. രൂപതയിലെ 20 ഫോറോനകളിൽ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികൾ അണിനിരക്കുന്ന റാലി പൈക സെന്റ് ജോസഫ് പള്ളിയിലാണ് സമാപിക്കുന്നത്. റാലിക്ക് ശേഷം പൈക സെന്റ് ജോസഫ് പള്ളി ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്യും.

ഗവൺമെന്റിലും നിയമസഭയിലും സമുദായ പ്രാതിനിധ്യം ഉറപ്പാക്കാനും, പള്ളികളും സെമിത്തേരികളും സ്ഥാപിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാനും ആദ്യകാലം മുതൽ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. കർഷക കുടിയിറക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയ കത്തോലിക്കാ കോൺഗ്രസ്, സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും അവകാശങ്ങൾക്കായി ഇന്നും മുൻനിരയിൽ നിലകൊള്ളുന്നു.

സമ്മേളനത്തിൽ രൂപതയിലെ വിവിധ ഫോറോനകളിൽ നിന്നുള്ള പ്രതിനിധികളും സമുദായ നേതാക്കളും പങ്കെടുക്കുന്നുണ്ട്.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908