ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിശദീകരണവുമായി രംഗത്തെത്തി.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സി.ജി. 821 നമ്പറിലുള്ള കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സന്നിധാനത്തിന് സമീപം താഴ്ന്ന് പറന്നത്. സാധാരണ പരിശീലന പറക്കലിലായിരുന്ന ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് ദിശമാറ്റി ശബരിമലയ്ക്ക് മുകളിലേക്ക് എത്തിയതാണെന്നാണ് വിശദീകരണം.

കൊച്ചിയിൽ നിന്ന് തെക്കുദിശയിൽ 60 മുതൽ 80 മൈൽ വരെ പരിശീലന പറക്കലുകൾ നടത്തുന്നത് പതിവാണെന്നും, ഏകദേശം 6,000 അടി ഉയരത്തിലായിരുന്നു ഹെലികോപ്റ്റർ പറന്നിരുന്നതെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഉച്ചയോടെ കാലാവസ്ഥ മോശമാകുകയും മേഘാവൃത സാഹചര്യം രൂപപ്പെടുകയും ചെയ്തതോടെ സുരക്ഷിതമായ വഴിമാറ്റം നടത്തേണ്ടിവന്നതാണെന്നും വ്യക്തമാക്കി.

കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്റർ വീണ്ടും കൊച്ചിയിലേക്ക് മടങ്ങിയതായും കോസ്റ്റ് ഗാർഡ് അറിയിച്ചു.

സംഭവസമയത്ത് ഹെലികോപ്റ്റർ കൊടിമരത്തിന് സമീപം വരെ താഴ്ന്ന് പറന്നതും അതീവ സുരക്ഷാ മേഖലയിൽ മുൻകൂട്ടി അനുമതി വാങ്ങാതെ എത്തിയതുമാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ഹെലികോപ്റ്ററിൽ നാല് പേർ ഉണ്ടായിരുന്നതായും വിവരം.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക കമ്മിഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകിയിട്ടുണ്ട്.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli 

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908