ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്

മഹാവിഷ്ണു ക്ഷേത്രത്തിലെ പരിപാടിക്കിടെ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ് രംഗത്ത്.

സോഷ്യൽ മീഡിയയിലൂടെയാണ് അവർ പ്രതികരണം അറിയിച്ചത്.

ക്ഷേത്ര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട പരിപാടിയുടെ ഭാഗമായിരുന്നു ഭജനെന്നും, അതിൽ വിവിധരീതികളിൽ പിന്തുണ നൽകിയവർക്കുള്ള നന്ദി രേഖപ്പെടുത്തുന്നതിനായി ഗാനം ആലപിച്ചതാണെന്നും സംഘം വ്യക്തമാക്കി.

അനുമതിയോടെ അവതരിപ്പിച്ച ഗാനം; ഉദ്ദേശം വേദനിപ്പിക്കൽ അല്ല

സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെയാണ് ഗാനം അവതരിപ്പിച്ചതെന്ന് അവർ പറഞ്ഞു.

ഈ പരിപാടി മുഴുവനും ഭക്തിഭാവത്തോടെയായിരുന്നു നടത്തിയത് എന്നും യാതൊരു പ്രതിഫലവും സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശം ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് നന്ദഗോവിന്ദം ഭജൻസ് വ്യക്തമാക്കി.

എന്നാൽ ഇത് ചിലരെ അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കിൽ അത് ഹൃദയപൂർവം അംഗീകരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

സംഗീതം ആളുകളെ ഒന്നിപ്പിക്കുന്ന ശക്തിയാണെന്നും നന്ദിയും ആദരവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഭാഷയാണെന്നും സംഘം പറഞ്ഞു. അതാണ് ആ നിമിഷത്തിന് പിന്നിലെ ഏക ചിന്തയെന്നും അവർ വ്യക്തമാക്കി.

സംഭവം സോഷ്യൽ മീഡിയയിൽ വ്യാപക ചര്‍ച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli 

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908