അമലോൽഭവ മാതാവിന്റെ ജൂബിലി കപ്പേളയിൽ മെയ് മാസ വണക്കം മെയ് 1 മുതൽ മെയ് 31 വരെ നടക്കുകയാണ്

പാലാ :അമലോൽഭവ മാതാവിന്റെ ജൂബിലി കപ്പേളയിൽ മെയ് മാസ വണക്കം മെയ് 1 മുതൽ മെയ് 31 വരെ നടക്കുകയാണ്.കഴിഞ്ഞ കാലങ്ങളിൽ സി വൈ എം എൽ (കാത്തലിക് യെങ് മെൻസ് ലീഗ്)എന്ന സംഘടനയാണ് മെയ്മാസ വണക്കം നടത്തിയിരുന്നത്.എന്നാൽ സഭയും ;സി വൈ എം എല്ലും തമ്മിൽ ഈയടുത്ത കാലത്തുണ്ടായ അസ്വാരസ്യം മൂലം സി വൈ എം എല്ലിനെ മെയ്മാസ വണക്ക നടത്തിപ്പിൽ നിന്നും ഒഴിവാക്കുകയാണ് ഉണ്ടായത്.

അതുപോലെ തന്നെ സി വൈ എം എല്ലിന്റെ ആഭിമുഖ്യത്തിലുള്ള 31 ആം  തീയതിയിൽ വസ്ത്ര വിതരണം ഇക്കൊല്ലം മുതൽ ഉണ്ടായിരിക്കുന്നതല്ലെന്നു അറിയിപ്പുണ്ട് .വസ്ത്രം വാങ്ങിക്കാൻ ജനങ്ങളുടെ വിമുഖതയും ;വസ്ത്രത്തിൻെറ നിലവാര  കുറവുമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കുരിശുപള്ളി കമ്മിറ്റി തീരുമാനിച്ചത് .പഴയ കാലത്ത് വസ്ത്ര വിതരണത്തിന് തിരക്ക്  ആയിരുന്നെങ്കിലും കാലം മാറിയപ്പോൾ ആർക്കും വസ്ത്രം വേണ്ടെന്നായി .

പുരുഷന്മാർക്കു മുണ്ടു തോർത്തും ;സ്ത്രീകൾക്ക് നൈറ്റിയുമാണ് നൽകിയിരുന്നത്.വണക്കമാസം നടത്തുന്നവരിൽ നിന്നും ഇതിലേക്കായി ഒരു സെറ്റ് വസ്ത്രത്തിനു 250 രൂപയാണ് വസൂലാക്കിയിരുന്നത് .എന്നാൽ വസ്ത്രത്തിന്റെ നിലവാര കുറവിനെ കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു .അതുകൊണ്ടുതന്നെ വസ്ത്ര വിതരണം ഒഴിവാക്കുകയാണുണ്ടായത്.പകരം കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത് .

ഇപ്രാവശ്യം മെയ്മാസ വണക്കത്തിന്റെ സംഘാടകർ കുരിശുപള്ളി കമ്മിറ്റി ആയിരിക്കും .കത്തീഡ്രൽ പള്ളിയിൽ നിന്നും 6 പേരും ,ളാലം പള്ളിയിൽ നിന്നും ,പുത്തൻ പള്ളിയിൽ നിന്നും 4 പേരും മൂന്നു വികാരിമാരും അടങ്ങുന്നതാണ് കുരിശുപള്ളി കമ്മിറ്റി .ളാലം പള്ളിയിൽ നിന്നും രാജേഷ് പാറയിൽ .രാജീവ് കൊച്ചു പറമ്പിൽ ;ജോമോൻ വേലിക്കകത്ത്  ;തങ്കച്ചൻ കാപ്പൻ എന്നിവരാണ് കുരിശുപള്ളി കമ്മിറ്റിയിലെ അംഗങ്ങൾ .കുരിശുപള്ളിക്ക് മുമ്പിലുള്ള പന്തലും മറ്റുമാണ് ചിലവുകൾ വരുന്നത് .അത് തന്നെ പലപ്പോഴും സൗജന്യമായി ആണ് പന്തലുകാർ ചെയ്തു കൊടുക്കുന്നത്.പ്രസുദേന്തി വിഹിതം കൊണ്ട് തന്നെ മെയ്മാസ വണക്കം ആഘോഷമാക്കാമെന്നാണ് സംഘാടകരുടെ നിഗമനം .

മുൻവർഷങ്ങളിലെ പോലെ തന്നെ പ്രസുദേന്തി വിഹിതം 1500 രൂപ ആയിരിക്കും. പ്രസുദേന്തി ആകുവാൻ ആഗ്രഹിക്കുന്നവർക്ക് പാലാ കത്തീഡ്രൽ, ളാലം പഴയ പള്ളി, ളാലം പുതിയ പള്ളി ഓഫീസുകളിൽ അതിനുള്ള സൗകര്യം ഉണ്ടായിരിക്കും.ഈ തവണ സമാപന ദിവസം (മെയ് 31) സ്കൂൾ കുട്ടികൾക്കുള്ള പഠന ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. പഠന ഉപകരണങ്ങൾ ആവശ്യമുള്ള വിദ്യാർത്ഥികളോ അവരുടെ രക്ഷിതാക്കളോ സ്വന്തം ഇടവകയിൽ മെയ് 20ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. കുരിശുപള്ളിയിലെ മെയ് മാസ വണക്കവുമായി ബന്ധപ്പെട്ട് പ്രസുദേന്തി വിഹിതം അല്ലാതെ മറ്റ് പിരിവുകൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല.ഇക്കാര്യം ഇന്നലെ കുർബാന മദ്ധ്യേ മൂന്ന് പള്ളികളിലും അറിയിപ്പുണ്ടായിരുന്നു .

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908