ഇടമററംരത്നപ്പൻ അനുസ്മരണംപ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഇടമററംരത്നപ്പന്റെ നാലാംചരമവാർഷിക അനുസ്മരണം 20ന് രാവിലെ 10മണി മുതൽ കിഴതടിയൂർ സർവീസ് സഹകരണബാങ്ക് ഓഡിറേറാറിയത്തിൽ നടക്കും
ഇടമററംരത്നപ്പൻ അനുസ്മരണം പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഇടമററംരത്നപ്പന്റെ നാലാംചരമവാർഷിക അനുസ്മരണം 20ന് രാവിലെ 10മണി മുതൽ കിഴതടിയൂർ സർവീസ് സഹകരണബാങ്ക് ഓഡിറേറാറിയത്തിൽ നടക്കും. സഫലം പ്ളസ് പ്രസിഡന്റ് എം. എസ്. ശശിധരൻ നായർ അദ്ധ്യക്ഷനായിരിക്കും. മുൻ വിവരാവകാശ കമ്മീഷൻ അംഗം ഡോ. കുരിയാസ് കുമ്പള്ക്കുഴി അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനകർമ്മവും നിർവഹിക്കും. ഇടമററം രത്നപ്പന്റെ സമ്പൂർണ കൃതികൾ മൂന്നാംഭാഗം ചടങ്ങിൽ പ്രകാശനം ചെയ്യു.. ജോണി ജെ പ്ളാത്തോട്ടം പുസ്തകസ്വീകരണവും ജോസ് മംഗലശ്ശേരി പുസ്തകസമർപ്പണവും നടത്തും. ഡോ. ടി. വി. മുരളീവല്ലഭൻ, ഡോ. ആൻസി ജോസഫ് ഡോ. കെ. കെ. ബാലചന്ദ്രൻ, രവിപുലിയന്നൂർ വി. എം. അബ്ദുള്ളാഖാൻ, ജി. ബാബുരാജ് എന്നിവർ പ്രസംഗിക്കും. പാലാ സഹൃദയസമിതിയും സഫലം55 പ്ളസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ജി. ബാബുരാജ് പത്രസമ്മേളനത്തിൽ പങ്കെടുത്തു