ആഴമായ ആധ്യാത്മികതയുടെ പ്രഭവ സ്രോതസും സഭയെ എക്കാലത്തും വഴിനടത്തിയ നക്ഷത്രവുമാണ് പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലെന്നും ആ ന ക്ഷത്ര ശോഭയിലൂടെയാണു സഭ സഞ്ചരിക്കുന്നതെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ

പാലാ: ആഴമായ ആധ്യാത്മികതയുടെ പ്രഭവ സ്രോതസും സഭയെ എക്കാലത്തും വഴിനടത്തിയ നക്ഷത്രവുമാണ് പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലെന്നും ആ ന ക്ഷത്ര ശോഭയിലൂടെയാണു സഭ സഞ്ചരിക്കുന്നതെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിൻ്റെ 100-ാം ജന്മദിനത്തോടനുബ ന്ധിച്ച് പാലാ ബിഷപ്റ ബിഷപ്സ് ഹൗസിൽ ചേർന്ന അനുമോദന സ മ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പാ ലാ രൂപത സിറോ മലബാർ സഭയ്ക്ക് എക്കാലത്തും മാതൃകയാ ണെന്നും മാർ തട്ടിൽ പറഞ്ഞു.

കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് സമ്മേളനം ഉദ്ഘാ ടനം ചെയ്തു. മാർ പള്ളിക്കാപറമ്പിൽ ശരിയായ പാത കാണി ച്ചുതന്ന ആത്മീയ നേതാവാണെന്നും ആഗോള ക്രൈസ്‌തവ ദർ ശനമുള്ള ആത്മീയ ആചാര്യനാണെന്നും കർദിനാൾ പറഞ്ഞു.

മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ചേർന്നു മാർ ജോസഫ് പള്ളിക്കാ പ്പറമ്പിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ് തോമ സ് മേനാംപറമ്പിൽ, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ല റങ്ങാട്ട്, മാർ ഔഗിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി മാർ ജോസഫ് പള്ളി ക്കാപ്പറമ്പിൽ കേക്ക് മുറിച്ചു. ദൈവം നൽകിയ അവർണനീയമാ യ ദാനമാണ് തൻ്റെ ജീവിതമെന്നും ദൈവത്തിൻ്റെ കാരുണ്യത്തി നും എല്ലാവർക്കും നന്ദിപറയുന്നതായും ഷ്കാർ പള്ളിക്കാപ്പറമ്പിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ആർച്ച് ബിഷപുമാർ, 40 ലധി കും ബിഷപുമാർ, വൈദികർ, മദർ സുപ്പീരിയർമാർ, കന്യാതീ കൾ, അൽമായ പ്രതിനിധികൾ, ജനപ്രതിനിധികളായ ജോസ് കെ. മാണി എം.പി, ഫ്രാൻസീസ് ജോർജ് എം.പി, മോൻസ് ജോ സഫ് എം.എൽ.എ, മുനിസിപ്പൽ ചെയർപഴ്‌സൺ ദിയ ബിനു തുടങ്ങി ഒട്ടേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തു.സമ്മേളന ത്തിനു മുന്നോടിയായി അരമന ചാപ്പലിൽ സായാഹ്ന പ്രാർഥന നടന്നു. രാവിലെ അരമന ചാപ്പലിൽ മാർ ജോസഫ് പള്ളിക്കാപ്പ റമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പി ച്ചു. കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോസഫ് ക ല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരുന്നു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli 

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908