തൻ്റെ മാതൃരാജ്യത്തിന് എതിരായി നിലപാട് സ്വീകരിക്കുന്ന ആരുടെയും വോട്ട് തനിക്കും ബിജെപിക്കും വേണ്ട എന്ന് ഷോൺ ജോർജ്

പാലാ: തൻ്റെ മാതൃരാജ്യത്തിന് എതിരായി നിലപാട് സ്വീകരിക്കുന്ന ആരുടെയും വോട്ട് തനിക്കും ബിജെപിക്കും വേണ്ട എന്ന് എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. കൊട്ടികലാശത്തിൻ്റെ ഭാഗമായി പാലാ കുരിശുപള്ളി കവലയിൽ നടത്തിയ സമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഷോൺ ജോർജ്.

ചത്തീസ്ഗഡ്, മുനമ്പം, പള്ളുരുത്തി, കളമശേരി വിഷയങ്ങളിലും എസ്ഡിപിഐ യുടെ പാലാ അരമന ആക്രമിച്ച സംഭവത്തിലും ഇടത് വലത് മുന്നണികളുടെ നിലപാട് എന്തായിരുന്നു എന്ന് ഷോൺ ചോദിച്ചു. ബിജെപി വിജയിച്ചാൽ പാലായിൽ വികസന പെരുമഴ സൃഷ്‌ടിക്കും. ഇവിടെ വികസനം സംഭവിക്കണമെങ്കിൽ നരേന്ദ്ര മോദിയും എൻഡിഎയും വിജയിക്കണം. പത്ത് വർഷത്തിനകം നാട് വിട്ട് ജോലിക്ക് മറ്റ് രാജ്യങ്ങളിൽ പോകേണ്ടി വന്ന മുഴുവൻ യുവജനങ്ങളെയും തിരികെ നാട്ടിൽ എത്തിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കും. എഫ് സി ആർ എ വിഷയത്തിൽ കേരള ബിജെപി ഘടകം സ്വീകരിച്ച നിലപാടുകൾ ഷോൺ വിശദീകരിച്ചു. എസ്ഡിപിഐ ബന്ധത്തിൻ്റെ പേരിൽ ജോസ് കെ മാണിയെയും ജമാ അത്ത് ഇസ്ളാമി ബന്ധത്തിൻ്റെ പേരിൽ മാണി സി കാപ്പനെയും ഷോൺ വിമ്മർശിച്ചു. മത വർഗ്ഗീയ ശക്തികളുടെ വോട്ട് വേണ്ടന്ന് പറയാൻ കാപ്പനും ജോസ് കെ മാണിക്കും പറയുവാൻ കഴിയുമാ എന്ന് ഷോൺ ചോദിച്ചു.

പാലാ പട്ടണം ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആഘോഷ പൂർണ്ണമായ കൊട്ടികലാശമാണ് ഇന്ന്  കുരിശുപളളി കവലയിൽ നടന്നത്. എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ ചിത്രം പതിച്ച വസ്‌ത്രം ധരിച്ചാണ് പ്രവർത്തകർ കൊട്ടികലാശത്തിന് എത്തിയത്. ത്രിശൂർ പൂരത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ശബ്‌ദതാളഘോഷങ്ങളുടെ സംഗമമായിരുന്നു കുരിശുപള്ളി കവലയിൽ അരങ്ങേറിയത്. കുരിശുപളളി കവലയിലെ റൗണ്ടാനക്ക് ചുറ്റം ബിജെപിയുടെ കൊടിയും സ്ഥാനാർത്ഥിയുടെ ഫ്ലെക്സും കെട്ടിയ വാഹനങ്ങളുടെ ഡിസ്പ്ലേയും ഡിജെയും കൊട്ടികലാശത്തിൻ്റെ ആവേശം വർദ്ധിപ്പിച്ചു.

നിയോജക മണ്ഡലത്തിലെ 217 ബൂത്തുകളിൽ നിന്നുമുള്ള ഭാരവാഹികളും പ്രവർത്തകരും കുരിശുപളളി കവലയെ അക്ഷരാർത്ഥത്തിൽ ജനസമുദ്രമാക്കി. നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിൽ നിന്നും പാലാ നഗരസഭയിൽ നിന്നുമുള്ള ബിജെപിയുടെയും സഖ്യകക്ഷികളുടെയും മുഴുവൻ ഭാരവാഹികളും ആയിരകണക്കിന് പ്രവർത്തകരാണ് ഇന്ന്  ഉച്ചകഴിഞ്ഞ് മൂന്നു മുതൽ പാലാ നഗരത്തിൽ എത്തിയത്.

സമകാലീന രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ അവതരിപ്പിച്ചും നാടിൻ്റെ വികസനത്തിന് ഷോൺ ജോർജിനെ വിജയിപ്പിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് പാലായിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

ബിജെപിയുടെ കേഡർ സിസ്റ്റം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിൻ്റെ ഏറ്റവും വലിയ തെളിവായിരുന്നു ഇന്നത്തെ  ജനനിബിഡമായ കൊട്ടിക്കലാശം. കൊടിതോരണങ്ങളുടെയും മുത്തു കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രവർത്തകരുടെ ആവേശം ആവോളം ഉയർത്തുന്ന ഗാനങ്ങളും കൊട്ടികലാശത്തിന് മാറ്റുകൂട്ടി. മറ്റ് പാർട്ടിക്കാരുടെ കൊട്ടികലാശത്തെ അപേക്ഷിച്ച് സ്ത്രീജനങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം എൻഡിഎയുടെ മാത്രം പ്രത്യേകതയായിരുന്നു. തുടർന്ന് കൊട്ടികലാശത്തിൽ പങ്കെടുത്തവർക്കായി ഡിജെ ഗനമേളേയും നടത്തി

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908