കടകളുടെ ലൈസന്‍സ് റദ്ദാക്കും; രോഗികള്‍ക്കും പാര്‍ശ്വഫലം അറിയിക്കാം; ക്രീമുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുടെ തോന്നുംപടിയുള്ള വില്‍പ്പനയും വിതരണവും നിയന്ത്രിക്കാന്‍ കര്‍ശനനടപടിയുമായി ആരോഗ്യവകുപ്പ്. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പുറമെ വിതരണം ചെയ്യുന്നതിനും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഫെയര്‍നസ് ക്രീമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഇടപെടല്‍.

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഉള്‍പ്പെടെ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശിച്ചു

സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പുറമെ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ആരോഗ്യവകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനായി കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെയും ഏകോപിപ്പിക്കും. പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക ഉപദേശക സമിതിയും രൂപീകരിക്കും. ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, ക്യാന്‍സര്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍ എന്നിവയ്ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് പുറമെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനവും ആരോഗ്യവകുപ്പ് സജ്ജമാക്കും.

സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ പേരില്‍ വ്യാജവും നിലവാരമില്ലാത്തതുമായ ക്രീമുകളും മറ്റ് ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നതും ഉപയോഗിക്കുന്നതും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ച് മാരക രോഗികളായവരുടെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ ബ്യൂട്ടി പാര്‍ലറുകള്‍, കോസ്‌മെറ്റിക് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി.

ജിമ്മുകളിലും വെല്‍നസ് സെന്ററുകളിലും വില്‍ക്കുന്ന പ്രോട്ടീന്‍ പൗഡറുകളും മറ്റ് പോഷക സപ്ലിമെന്റുകളും ഭക്ഷ്യസുരക്ഷാ വകുപ്പും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും സംയുക്തമായി പരിശോധിക്കും. വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. പരിശോധനകള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിച്ച് പ്രതിവാര റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

വിപണിയിലെത്തുന്ന ഓരോ ഉല്‍പ്പന്നവും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയല്ലെന്ന് ഉറപ്പാക്കണം. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. വ്യാജപരസ്യങ്ങളില്‍ വഞ്ചിതരാകരുത്. ഇത്തരം പരസ്യങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സൗന്ദര്യവര്‍ധക വസ്തുക്കള്‍ അംഗീകൃത ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. കുട്ടികളും മുതിര്‍ന്നവരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?s=cl&p=a&ilr=0

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908