
പാലാ: പാലാ ഇടമന വേദിക് സെന്ററിന്റെ നേതൃത്വത്തില്‍ ഇടനാട് ഇടമന വേദിക് സെന്ററില്‍ ഏറെ വിശിഷ്ടമായ നവചണ്ഡികാ യാഗം നടന്നു . മീനച്ചില്‍ താലൂക്കില്‍ ആദ്യമായി നടന്ന നവചണ്ഡികാ യാഗത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്രഅഡികയായിരുന്നു . 9ന് വൈകിട്ട് 5.15ന് ആചാര്യസ്വീകരണത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു .തുടര്‍ന്ന് മഹാസങ്കല്‍പ്പ ഗണപതിപൂജ.ദീപാരാധന,ചണ്ഡികാ പാരായണം,കുമാരീപൂജ,സുവാസിനീപൂജ, കഷായനിവേദ്യം,ദീപാരാധന,കഷായതീര്‍ഥവിതരണം.രാത്രി 8.30ന് പ്രസാദമൂട്ട് എന്നിവ നടന്നു .
പ്രധാന ദിവസമായ ഇന്നലെ രാവിലെ 8.30ന് ഗണപതിപൂജ,കലശപൂജ,ദീപാരാധന തുടര്‍ന്ന് നവചണ്ഡികാ യാഗം ആരംഭം.11.30ന് മഹാപൂര്‍ണ്ണാഹൂതി,പട്ടുസാരി സമര്‍പ്പണം,ദീപാരാധന എന്നിവയോടെ യാഗം അവസാനിച്ചു .തുടര്‍ന്ന് 12.30ന് തീര്‍ഥപ്രസാദം വിതരണം, പ്രസാദമൂട്ട് എന്നിവ നടന്നു.
ദേവീമാഹാത്മ്യത്തിലെ മാര്‍ക്കണ്ഡേയ പുരാണത്തെ അടിസ്ഥാനമാക്കിയുള്ള മന്ത്രങ്ങളാണ് നവചണ്ഡികാ യാഗത്തില്‍ ഉള്‍പ്പെടുന്നത്.മുപ്പത്തി മുക്കോടി ദേവതകളുടേയും ശക്തിയുള്ള ചണ്്ഡികാ ദുര്‍ഗാ പരമേശ്വരിയുടെ 700 മന്ത്രങ്ങള്‍ 10 ജപം നടത്തി ഹോമിക്കുകയാണ് ചെയ്യുന്നത്.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്രഅഡികയോടൊപ്പം മറ്റ് നാല് സഹ താന്ത്രിമാരും നപങ്കെടുത്തു.ഉഗ്ര പ്രതാപിയായ ദേവിയെ മന്ത്രോച്ചാരണങ്ങളിലൂടെ നാടിന് ഐശ്വര്യം നൽകുന്ന ശാന്ത സ്വരൂപിണിയായി കൊണ്ടുവരികയാണ് ഇവിടെ ഈ യാഗത്തിലൂടെ നടക്കുന്നതെന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്രഅഡിക അഭിപ്രായപ്പെട്ടു.
ലോകത്ത് ഇന്ന് നടമാടുന്ന യുദ്ധങ്ങളൊക്കെയും ‘അമ്മ വിചാരിച്ചാൽ ക്ഷണനേരം കൊണ്ട് അവസാനിക്കുമെന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്രഅഡിക അഭിപ്രായപ്പെട്ടു.നാട്ടിൽ കാർഷിക സമൃദ്ധിയും ;മഴയും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു .യാഗത്തിൽ ദൂരെ ദിക്കുകളിൽ നിന്നുപോലും നൂറുകണക്കിന് ഭക്തർ വന്നെത്തി .
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

Leave a comment