
പാലാ: എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് ഇന്ന് (ഒൻപതാം തിയതി, വ്യാഴം) രാവിലെ എട്ട് മണിക്ക് പുലിയന്നൂർ ഗവൺമെൻ്റ് ആശ്രമം എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും.പരാജയഭീതി പൂണ്ട യു ഡി എഫ് തനിക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ഷോൺ ജോർജ് കുറ്റപ്പെടുത്തി .ഫോട്ടോ ഷോപ്പിലൂടെ കൃത്രിമമായി സൃഷ്ട്ടിച്ച ഫോട്ടോ ഉപയോഗിച്ച് മതവികാരമുണർത്താനുള്ള ഗൂഢ ശ്രമമാണ് നടത്തുന്നതെന്ന് ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.പാലാ സെൻ തോമസ് കോളേജിൽ ഏതാനും വര്ഷം മുമ്പ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് വിദ്യാർത്ഥി കൊലപ്പെടുത്തിയപ്പോൾ അത് താൻ നേരിട്ട് കണ്ടെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് ലൈവ് വിട്ട ഒരാളാണ് ഈ ആരോപണത്തിന്റെ പിന്നിലുള്ളതെന്ന് സംശയിക്കപ്പെടുന്നു.
നിശബദ പ്രചാരണ ദിനമായ ഇന്നലെ രാവിലെ മുതൽ എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും വീടുകളും കോളനികളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. കാർമൽ, ചെറുപുഷ്പ്പം, കരുണാ ആശുപത്രികളിൽ സന്ദർശനം നടത്തി ജീവനക്കാരോടും രോഗികളോടും വോട്ട് അഭ്യർത്ഥിച്ചു.
തുടർന്ന് കൊടുബിടി വിസിബ് ഭക്ഷ്യോത്പന്ന നിർമ്മാണ കേന്ദ്രം സന്ദർശിച്ച് ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കൊഴുവനാൽ സാൻസ് ലബോറട്ടറിയി സന്ദർശിച്ചു. പാലായിലെ വിവിധ പള്ളികളും കന്യാസ്ത്രീ മഠങ്ങളും സന്ദർശിച്ച ഷോൺ ചേർപ്പുങ്കൽ കേഴുവംകുളം എസ് എൻ ഡി പി ക്ഷേത്രത്തിലെ പൂജയിലും പങ്കടുത്തു. കൂടാതെ വ്യക്തിപരമായി ബന്ധങ്ങളുള്ള വീടുകളിലും സ്ഥപനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

Leave a comment