S NEWS

@golaj

കായംകുളത്ത് ‘പോറ്റിയെ കേറ്റിയെ… ’ ഗാനം നിർത്തണമെന്ന് ആവശ്യപ്പെട്ട് കലാശകൊട്ടിനിടെ യുഡിഎഫിൻ്റെ പ്രചാരണ വാഹനം സി പി എം ,ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതായി പരാതി.കലാശക്കൊട്ടിനായി മൂന്ന് മുന്നണികൾക്കും പോലീസ് പ്രത്യേകം സ്ഥലം നിശ്ചയിച്ചു നൽകുകയും ബാരി ക്കേടുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു .

എൽ ഡി എഫിന് ലിങ്ക് റോഡും യു ഡിഎഫിന് പാർക്ക് ജംഗ്ഷനും എൻ ഡി എക്ക് മുനിസിപ്പൽ ജംഗ്ഷനുമാണ് അനുവദിച്ചിരുന്നത് . എന്നാൽ ഇടതുപക്ഷ പ്രവർത്തകർ പോലീസ് ബാരിക്കേഡുകൾ തകർത്തു യു ഡി എഫിൻ്റെ പ്രചാരണ മേഖലയിലേക്ക് തള്ളിക്കയറുകയായിരുന്നു . ഈ സമയം യുഡിഎഫിൻ്റെ പ്രചാരണ വാഹനത്തിൽ ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനം മൈക്കിലുടെ കേൽക്കുന്നുണ്ടായിരുന്നു . ഇതിൽ പ്രകോപിതരായ സിപിഎം പ്രവർത്തകർ പാട്ട് നിർത്താൻ ആവശ്യപ്പെട്ട് ആക്രോശിച്ച് കൊണ്ട് വാഹനത്തിനു നേരേ അക്രമം നടത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസംഭ്യം പറയുകയും ചെയ്തു .

അക്രമത്തിൽ വാഹനത്തിൻ്റെ ഗ്ലാസ് തകരുകയും കേട്പാടുകൾ സംഭവിക്കുകയും ചെയ്തു . എൽ ഡി എഫ് അക്രമത്തിനെതിരെ യു ഡി എഫ് ഇലക്ഷൻ കമ്മറ്റി പ്രതിഷേധിക്കുകയും കായംകുളം പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട് .

 
കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

Leave a comment