S NEWS

@golaj

ഇൻസ്റ്റാഗ്രാം അക്കൗണ്ട് വെരിഫിക്കേഷൻ നേടിയതിനെ തുടർന്ന് അക്കൗണ്ടിലെ പേര് തന്റെ യഥാർത്ഥ പേരായ രേഷ്മ പി. തങ്കച്ചൻ എന്നാക്കി മാറ്റിയതായി രേണു സുധി. അടുത്തിടെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ സംവിധാനവും ആരംഭിച്ചതായി താരം അറിയിച്ചു.

ബ്ലൂ ടിക്ക് ലഭിക്കാൻ യഥാർത്ഥ പേരും വ്യക്തിഗത വിവരങ്ങളും നൽകേണ്ടിവന്നതിനാലാണ് പേര് മാറ്റിയതെന്ന് രേണു വ്യക്തമാക്കി. സബ്‌സ്‌ക്രിപ്ഷൻ സംവിധാനം ആരംഭിക്കുന്നത് ഏറെക്കാലമായി ആലോചിച്ചിരുന്ന കാര്യമാണെന്നും ഇപ്പോഴാണ് അതിന് അനുയോജ്യമായ സമയം വന്നതെന്നും അവർ പറഞ്ഞു.

സെലിബ്രിറ്റികൾ സാധാരണ ചെയ്യുന്ന കാര്യമാണ് താനും ചെയ്തതെന്നും, എന്നാൽ അതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് ശക്തമായ വിമർശനങ്ങൾ നേരിടേണ്ടിവന്നതായും രേണു പ്രതികരിച്ചു. “എല്ലാവരും ചെയ്യുന്ന കാര്യം ചെയ്താലും എനിക്ക് മാത്രം തെറിവിളിയാണ് ലഭിക്കുന്നത്” എന്നാണ് അവർ പറഞ്ഞത്.

പേര് മാറ്റവും വെരിഫിക്കേഷനും ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവന്നതായി രേണു കൂട്ടിച്ചേർത്തു. സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിലൂടെ മികച്ച വരുമാനവും ലഭിക്കുന്നുണ്ടെന്നാണ് വിവരം.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli 

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

Leave a comment