
ഡി ജെ വാഹനത്തിൽ നിന്നും ഒഴുകിയ ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയാണ് പാലായിലെ യുവാക്കൾ. മാനം പിളരുന്ന പ്രകാശ രശ്മികൾ തുടികൊള്ളവേ .പ്രകാശ രശ്മികൾക്കൊപ്പം യുവതയും ഉയർന്നു ചാടി .നൂറു കണക്കിന് തേനീച്ചകൾ ശരീരത്ത് കുത്തിയാലെന്ന പോലെ ചെറുപ്പക്കാർ ഡി ജെ താളത്തിൽ ആർത്തു വിളിച്ച് പുളഞ്ഞപ്പോൾ വൃദ്ധ മനസുകളും ചോദിച്ചു കുറച്ചു യൗവനം കടം തരുമോ .യുവാക്കൾ തീർത്ത തൃശൂർ പൂരം കണ്ട് സൈഡിലൂടെ പോയ വാഹനങ്ങളിലെ യാത്രക്കാരും ഡാൻസ് ചെയ്യുന്നത് കാണാമായിരുന്നു .
പാലായുടെ സായം സന്ധ്യയ്ക്ക് രണ്ടില യുടെ പച്ചപ്പ് .അതാണ് പാലായിൽ കണ്ടത്.എൽ ഡി വൈ എഫ് ന്റെ ആഭിമുഖ്യത്തിൽ യൂത്ത് വിത്ത് ജോസ് കെ മാണി ഡി ജെ റാലി എന്ന കാമ്പയിൻ അക്ഷരാർത്ഥത്തിൽ പാലാ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചു.ആയിരക്കണക്കായ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഡി ജെ താളത്തിൽ നൃത്തം ചവിട്ടിയപ്പോൾ വഴി സൈഡിൽ കാണാൻ നിന്നവരും ചുവടുകൾ വയ്ക്കുന്നുണ്ടായിരുന്നു .
വൃദ്ധരും ചെറുപ്പമായതു പോലെ തോന്നിച്ചു .ഡി ജെ റാലി കൊട്ടാരമറ്റത്ത് നിന്നും ആരംഭിച്ചപ്പോൾ തന്നെ പാലായുടെ നാളെകളെ നിയന്ത്രിക്കേണ്ടത് ജോസ് കെ മാണി തന്നെ എന്ന് അടിവരയിടുന്നതായി .കൂലം കുത്തിയൊഴുകിയ യുവജന പടയുടെ കൈകളിൽ രണ്ടില ചിത്രങ്ങളും ;ചെഗുവേര കൊടികളും ഉണ്ടായിരുന്നു .പെൺകുട്ടികളും ചടുലതാളത്തിനൊത്ത് ആടിയും പാടിയും നീങ്ങി .യുവാക്കൾ നഗരം കീഴടക്കിയപ്പോൾ മധ്യ വയസ്‌ക്കരും ,കുടവയർ കുലുക്കി നൃത്തം ചെയ്തു.
കൊട്ടാരമറ്റത്ത് നിന്ന് ഡി ജെ റാലി ആരംഭിച്ചത് മുതൽ ജോസ് കെ മാണിയെ തൊടുവാനും ,രണ്ടില സമ്മാനിക്കുവാനും യുവാക്കൾ മത്സരിച്ചു.സെൽഫി എടുക്കാൻ വന്നവരെയും ജോസ് കെ മാണി നിരാശപ്പെടുത്തിയില്ല .ളാലം പാലത്തിലെ സമാപനത്തിനു സകല നിയന്ത്രണവും വിട്ട് യുവജനങ്ങൾ ആടിത്തിമർത്തപ്പോൾ ജോസ് കെ മാണിയും തെരെഞ്ഞെടുപ്പ് ക്ഷീണം മറന്നു ചുവട് വച്ചു.അദ്ദേഹം അത് തുറന്നു പറയുകയും ചെയ്തു .കഴിഞ്ഞ ദിവസങ്ങളിലൊക്കെ കടുത്ത പ്രചാരണത്തിന്റെ പിടിയിലാണ്.എന്നാലും നിങ്ങളുടെ ഈ ആനന്ദത്തിൽ ഞാനും പങ്കാളിയാവുന്നു .തുടർന്ന് അദ്ദേഹം സെൽഫി എടുത്തപ്പോഴും യുവജനങ്ങൾ ആർത്തു വിളിച്ചു .
തോമസ്കുട്ടി വരിക്കയിൽ, വിഷ്ണു NR, അനീഷ് തോമസ്,സുനിൽ പയ്യപ്പള്ളിൽ, രഞ്ജിത്ത് സന്തോഷ്,അഞ്ചു സെബാസ്റ്റ്യൻ, അനിൽ ചാക്കോ, ജെയിംസ് പൂവത്തോലി,ജെറി വർഗീസ്, കെ ബി അജേഷ് ;ടോബി തൈപറമ്പിൽ, സിജോ പ്ലാത്തോട്ടംഎന്നിവർ നേതൃത്വം നൽകി .
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

Leave a comment