
ആലപ്പുഴ: വർഷങ്ങൾക്കുമുമ്പ് സ്വന്തം ഭാര്യയുമായി ഒളിച്ചോടി വിവാഹം ചെയ്തയാളെ യുവാവ് ആക്രമിച്ച സംഭവം അരൂരിൽ. അരൂർ സ്വദേശിയായ സജിത്താണ് മുൻഭാര്യയുടെ ഇപ്പോഴത്തെ ഭർത്താവായ എരമല്ലൂർ സ്വദേശി അശ്വപ്രസാദിനെ ആക്രമിച്ചത്.
കഴിഞ്ഞ 24-ാം തീയതി രാവിലെ അരൂർ തൃപ്തി ഹോട്ടലിന് സമീപത്തുവെച്ചാണ് സംഭവം. റോഡിൽവെച്ച് മുൻഭാര്യയേയും അശ്വപ്രസാദിനെയും കണ്ട സജിത് പ്രകോപിതനായി പരിഹാസപരമായ പരാമർശങ്ങൾ നടത്തി. തുടർന്ന് വാക്കേറ്റം രൂക്ഷമാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു.
സംഘർഷത്തിനിടെ അശ്വപ്രസാദിന്റെ കൈക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

Leave a comment