By

Published on

പാലാ :കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന നയമാണ് അമേരിക്കയുടേതെന്ന് പാലായിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു.പാലാ മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് പുളിക്കൻ.പശ്ചിമേഷ്യൻ യുദ്ധത്തിൽ താൻ ആദ്യം അമേരിക്കയോടൊപ്പമായിരുന്നു .പിന്നീട് അമേരിക്കയുടെ നടപടികൾ ലോക സമാധാനത്തിനു നിരക്കുന്നതല്ലെന്ന്‌ കണ്ട താൻ അതിൽ നിന്നുംജ് പിന്തിരിയുകയായിരുന്നു .ഒരു പരമാധികാര  രാജ്യമായ ഇറാന്റെ പരമോന്നത നേതാവിനെ ബോംബ് വച്ച് കൊന്നത് അങ്ങേയറ്റത്തെ തെറ്റാണ് .ഇനി ഇതൊന്നും ആവർത്തിക്കാൻ പാടില്ല .യുദ്ധം കാരണം നമുക്ക് ഗ്യാസ് കിട്ടുന്നില്ല .ഇപ്പോൾ നമ്മളും ദുരിതം അനുഭവിക്കുകയാണ് .ഇപ്പോൾ ഒരു തമിഴ്നാട്ടുകാരനും മരണപ്പെട്ടു.ദയവു ചെയ്‌ത്‌ യുദ്ധം അവസാനിപ്പിക്കണം അമേരിക്ക മനസിലാക്കണം .ലോക സമാധാനമാണ് ഉണ്ടാവേണ്ടത് .ഇത് വളർന്നു പോയാൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുമെന്ന് ഞാൻ തറപ്പിച്ചു പറയുകയാണ് .മനുഷ്യരാശി തന്നെ ഇല്ലാതാവും.ഉത്തര കൊറിയയും തക്കം പാർത്തിരിക്കുകയാണ്അവർ അമേരിക്കവരെ ചെല്ലുന്ന മിസൈൽ ഉണ്ടാക്കിയിട്ടുണ്ട് .അപ്പോൾ ലോകസമാധാനമാണ് വരേണ്ടത് എന്ന് ഞാൻ പറയുന്നു .സിന്ധുജല കരാർ പാകിസ്താന് കൂടി ജലം കിട്ടുന്ന രീതിയിലാക്കണമെന്നു സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു .ക്രിസ്തു പറഞ്ഞത് ശത്രുക്കളെയും സ്നേഹിക്കണമെന്നാണ് നമ്മൾ ശത്രുത വച്ച് പുലർത്തിയിട്ട്  കാര്യമില്ല .ഉള്ളത് കൊണ്ട് ഓണം പോലെ പോകണം .ഒരു വൈദീകന് 5 വർഷ ഒരു ഇടവകയിലിരിയ്ക്കാം.ഒരു തഹസിൽദാർക്ക് 3 വര്ഷം ഇരിക്കാം പിന്നീട പറ്റില്ല അവരെ അവിടെ നിന്നും മാറ്റും .എന്നാൽ രാഷ്ട്രീയത്തിൽ നേരും നെറിയും ഇല്ലാത്തതു കൊണ്ട് മുപ്പതും നാല്പതും വര്ഷം ഒരേ ഇരിപ്പ് ഇരിക്കുകയാണ് .ഇവരൊന്നും മാറി തരേണ്ട.ഇവരെ ജനം തിരസ്ക്കരിക്കണമെന്നാണ് എന്റെ അഭിപ്രായം .മാണി സി കാപ്പൻ ;ജോസ് കെ മാണി ;ഷോൺ ജോർജ് ഇവർ പരാജയമെന്നോ ;വിജയമെന്നോ പറയാൻ ഞാനില്ല .ഞാനായിട്ട് അവരുടെ സാദ്ധ്യതകൾ കളയാൻ ആഗ്രഹിക്കുന്നില്ല .ജനങ്ങൾ എന്നെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നു.ഇന്നലെ ഞാൻ ആർ വി പാർക്കിൽ ഗാന സംഗമം നടന്നപ്പോൾ അവുടെയെത്തി വോട്ട് ചോദിച്ചു ഉടനെ സതീഷ് മണർകാട് എന്നെ ഉന്തി  പുറത്താക്കി .എന്നെ പോലെ ഒരു സാധാരണക്കാരനോട്  ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ എന്തിനു അസഹിഷ്ണുക്കളാവുന്നു.ഞാൻ വരണദൂതികരിക്കു പരാതി നൽകിയിട്ടുണ്ട് .തന്നെ തോൽപിക്കണം എന്ന് എന്റെ ബോർഡുകളിൽ പറഞ്ഞത് വ്യത്യസ്ത രീതിയിലുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്നു സന്തോഷ് പുളിക്കൻ പറഞ്ഞു . വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് എനിക്ക് കൂടുതൽ വോട്ട് ലഭിച്ചത് .1400 വോട്ട് ലഭിച്ചു വയനാട്ടിലെ വോട്ടർമാരെ ഞാൻ നന്ദിയോടെ ഓർക്കുന്നു എന്നും സന്തോഷ് പുളിക്കൻ പാലാ മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia


ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/


യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala


വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

Discover Eventure 2025

An event for curious minds committed to the planet. Engineers, designers, educators, biologists, technologists, artists, city-makers, and activists — all working at the intersection of nature, science, and innovation to build a more sustainable future.

Join the Club

Stay updated with our latest tips and other news by joining our newsletter.

Categories

Tags

Leave a comment